Kerala

പൊലീസ് സ്റ്റേഷനുകൾ അക്രമിക്കാൻ നേതൃത്വം കൊടുത്തത് ടിപി സെൻകുമാർ; ആരോപണവുമായി ഡിവൈഎഫ്ഐ

ശബരിമല യുവതീ പ്രവേശന വിഷയത്തെ തുടർന്ന് സംസ്ഥാനത്തുണ്ടായ അക്രമ സംഭവങ്ങളില്‍ അയ്യപ്പ കര്‍മ്മ സമിതി നേതാവായ മുൻ ഡിജിപി ടിപി സെൻകുമാറിനെ വിമർശിച്ച് ഡിവൈഎഫ്ഐ

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം: ശബരിമല യുവതീ പ്രവേശന വിഷയത്തെ തുടർന്ന് സംസ്ഥാനത്തുണ്ടായ അക്രമ സംഭവങ്ങളില്‍ അയ്യപ്പ കര്‍മ്മ സമിതി നേതാവായ മുൻ ഡിജിപി ടിപി സെൻകുമാറിനെ വിമർശിച്ച് ഡിവൈഎഫ്ഐ. കര്‍മ്മ സമിതിയുടെ നേതാവായ സെന്‍കുമാറാണ് കേരളത്തിലെ പൊലീസുകാര്‍ക്കെതിരേയും പൊലീസ് സ്റ്റേഷനുകള്‍ക്കെതിരെയും ആക്രമണം നടത്താന്‍ നേതൃത്വം കൊടുത്തതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. 

ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെതിരെ രംഗത്തു വന്ന എന്‍എസ്എസിനെതിരെയും ഡിവൈഎഫ്ഐ ശക്തമായ വിമര്‍ശനമാണ് ഉന്നയിച്ചത്.  എൻഎസ്എസ് സ്ഥാപനങ്ങൾക്ക് എതിരെ ആക്രമം നടത്തിയ സംഘടനയാണ് ആർഎസ്എസെന്ന് മറക്കരുത്. നാട്ടിൽ നടക്കുന്ന സായുധ കലാപത്തിന് എൻഎസ്എസ് പിന്തുണ നല്‍കുകയാണെന്നും എൻഎസ്എസ് പ്രസ്താവന സുപ്രീം കോടതി വിധിക്കെതിരാണെന്നും ഡിവൈഎഫ്ഐ നേതാക്കള്‍ ആരോപിച്ചു.

മാധ്യമങ്ങളോട് മാപ്പ് പറയാന്‍ സംഘപരിവാര്‍ തയ്യാറാവണമെന്നും ഡിവൈഎഫ്ഐ നേതാക്കള്‍ ആവശ്യപ്പെട്ടു. ഹര്‍ത്താലിന്‍റെ മറവിലുണ്ടായത് ആസൂത്രിതമായ ആക്രമണമാണ്. ഇതിന് വേണ്ട ആയുധങ്ങളും ബോംബും ആര്‍എസ്എസ് ശേഖരിച്ചിരുന്നു. വർഗീയ സംഘർഷത്തിന് ആർഎസ്എസ് പദ്ധതി ഇട്ടതിന് തെളിവാണ് നെടുമങ്ങാട് കണ്ടത്. സമാനമായ സാഹചര്യമായിരുന്നു അടൂരിലുണ്ടായതെന്നും നേതാക്കൾ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT