Kerala

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്; അഞ്ചാം പ്രതിക്ക് കോവിഡ്

അഞ്ചാം പ്രതി റിയ ആന്‍ തോമസിനാണ് രോഗം സ്ഥിരീകരിച്ചത്

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പിലെ അഞ്ചാം പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചു. അഞ്ചാം പ്രതി റിയ ആന്‍ തോമസിന് രോഗം് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പ്രതികള്‍ക്കായി പൊലീസ് സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റി. പോപ്പുലര്‍ ഫിനാന്‍സ് ഉടമ റോയി ഡാനിയേലിന്റെ രണ്ടാമത്തെ മകളാണ് റിയ ആന്‍ തോമസ്. പോപ്പുലറിന് കീഴിലെ നാല് കമ്പനികളുടെ ഡയറക്ടറും റിയയാണ്. എല്‍എല്‍പി വ്യവസ്ഥയില്‍ പണം സ്വീകരിച്ചതില്‍ പ്രധാന പങ്ക് വഹിച്ചത് റിയ ആണെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു.

കഴിഞ്ഞ ഒരു മാസമായി ഒളിവിലായിരുന്ന റിയയെ മലപ്പുറത്തെ നിലമ്പൂരില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. കാഞ്ഞങ്ങാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ മെഡിക്കല്‍ ഓഫീസറായിരുന്ന റിയ ഏറെ നാളായി അവധിയിലായിരുന്നു.

റിയ ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയെങ്കിലും മൂന്ന് ആഴ്ചത്തേക്ക് അറസ്റ്റ് പാടില്ലെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഉത്തരവിന്റെ ബലത്തില്‍ നിലമ്പൂരിലെ വീട്ടില്‍ കഴിഞ്ഞ റിയയെ കോന്നി പൊലീസ് സ്‌റ്റേഷനില്‍ പുതിയതായി രജിസ്റ്റര്‍ സാമ്പത്തിക തട്ടിപ്പിലാണ് അറസ്റ്റ് ചെയ്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ആരുമില്ലാതിരുന്ന കാലത്ത് സഭയ്ക്ക് വേണ്ടി സംസാരിച്ചത് പിസി ജോര്‍ജ്, എഫ്‌സിആര്‍എ കൊണ്ടുവന്നത് യുപിഎ സര്‍ക്കാര്‍'; ഷോണ്‍ ജോര്‍ജ്

കായിക പഠനത്തിൽ ബിരുദാനന്തരബിരുദം നേടാം, സംസ്കൃത സർവകലാശാലയിൽ എംപിഇഎസ് കോഴ്സിന് ഏപ്രിൽ 22 വരെ അപേക്ഷിക്കാം

പോളിങ് 79.63%, ശബരിമല സ്വര്‍ണ്ണക്കൊള്ള; എല്ലാ പ്രതികളും പുറത്ത്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ഫുട്‌ബോള്‍ ടീം ബസ് തടഞ്ഞ് മോഷ്ടാക്കള്‍ തുരുതുരെ വെടിവച്ചു; ഘാനയില്‍ യുവ താരത്തിനു ദാരുണാന്ത്യം, ഞെട്ടല്‍

ജോലിക്കാരെ നല്‍കാമെന്ന് വാഗ്ദാനം; വാട്‌സ്ആപ്പ് വഴി പുതിയ തട്ടിപ്പ്, പൊലീസ് മുന്നറിയിപ്പ്

SCROLL FOR NEXT