Kerala

പ്രണവിന് ഉത്തരങ്ങള്‍ അയച്ചത് പൊലീസുകാരന്‍ ; പരീക്ഷാ തട്ടിപ്പില്‍ നിര്‍ണായക കണ്ടെത്തല്‍

മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : പിഎസ് സി പരീക്ഷാ തട്ടിപ്പില്‍ പൊലീസുകാരനും. പൊലീസ് കോണ്‍സ്റ്റബിള്‍ റാങ്ക് പട്ടികയില്‍ ഇടംപിടിച്ച പ്രണവിന് ഉത്തരങ്ങള്‍ മൊബൈലിലൂടെ സന്ദേശമായി നല്‍കിയത് പൊലീസുകാരനാണെന്ന് കണ്ടെത്തി. പിഎസ് സി  വിജിലന്‍സ് നടത്തിയ അന്വേഷണത്തിലാണ് നിര്‍ണായക കണ്ടെത്തല്‍.

പേരൂര്‍ക്കട എസ്എപി ക്യാമ്പിലെ സിവില്‍ പൊലീസ് ഉദ്യോഗസ്ഥനായ ഗോകുലാണ് പ്രണവിന് ഉത്തരങ്ങള്‍ നല്‍കിയതെന്ന് കണ്ടെത്തി. ഇയാള്‍ പ്രണവിന്റെ സുഹൃത്താണെന്ന് കണ്ടെത്തിയിട്ടുണ്ട്. കല്ലറ സ്വദേശിയാണ് ഇയാള്‍. മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. ഇയാള്‍ക്കെതിരെ നടപടിയെടുക്കാന്‍ പിഎസ് സി സര്‍ക്കാരിനോട് ആവശ്യപ്പെടും. 

പരീക്ഷാ തട്ടിപ്പിന് യൂണിവേഴ്‌സിറ്റി കോളേജിലെ വധശ്രമകേസ് പ്രതി ശിവരഞ്ജിത്തിന് മൊബൈലില്‍ സന്ദേശം നല്‍കിയതില്‍ വിഎസ്എസ് സി ജീവനക്കാരനുള്ളതായി കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. നെടുമങ്ങാട് വടക്കരിക്കകം സ്വദേശിയായ 26 കാരനാണ് സന്ദേശം അയച്ചതെന്നാണ് കണ്ടെത്തല്‍. ഇയാളെക്കൂടാതെ മറ്റുരണ്ടുപേരെ കൂടി പ്രതികള്‍ ശട്ടംകെട്ടിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. പരീക്ഷാ ക്രമക്കേടില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം