കൊച്ചി: വയനാട് സുല്‍ത്താന്‍ ബത്തേരി സര്‍ക്കാര്‍ സ്‌കൂളില്‍ പാമ്പ് കടിയേറ്റതിനെ തുടര്‍ന്ന് അഞ്ചാം ക്ലാസുകാരി ഷഹ്‌ല ഷെറിന്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തം. 'ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി, നമ്മള്‍ ഈ മരണത്തിനുത്തരവാദികളാണെന്ന്' എഴുത്തുകാരി ശാരദക്കുട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
'പ്രതിഭകളെ വീട്ടില്‍ പോയി കണ്ട് ആദരിക്കുന്നതിനൊപ്പം മാളങ്ങളും പാമ്പുകളുമുള്ള സ്‌കൂളുകള്‍ കൂടി സന്ദര്‍ശിക്കണം ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി. നമ്മള്‍ ഈ മരണത്തിനുത്തരവാദികളാണ്. മാപ്പില്ലെന്ന്' ശാരദക്കുട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ അടിയന്തരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സ്‌കൂളില്‍ ഇതുപോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാവശ്യമായ നടപടികള്‍ ഉടന്‍ സ്വീകരിക്കാനും വിദ്യാഭ്യാസ മന്ത്രി പൊതുവിദ്യാഭ്യസ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.സംഭവത്തില്‍ ഷിജിന്‍ എന്ന അധ്യാപകനെ വയനാട് ഡിഡിഇ സസ്‌പെന്റ് ചെയ്തു. കുട്ടിയെ ആശുപത്രിയിലെത്തിക്കുന്നതില്‍ അനാസ്ഥയുണ്ടായെന്ന കുട്ടികളുടെ ആരോപണത്തേത്തുടര്‍ന്ന് അധ്യാപകനെതിരെ നടപടിയുണ്ടായത്. സ്‌കൂളിലെ മറ്റ് അധ്യാപകര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിട്ടുണ്ട്.
ബത്തേരി ഗവ. സര്‍വജന വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഷഹ്‌ല ഷെറിന്‍ (10) എന്ന വിദ്യാര്‍ഥിനി ഇന്നലെയാണ് മരിച്ചത്. സ്‌കൂളിന് വളരെ അടുത്ത് ആശുപത്രിയും വാഹന സൗകര്യവുമുണ്ടായിട്ടും അധ്യാപകര്‍ കുട്ടിയെ കൊണ്ടുപോകാന്‍ തയ്യാറായില്ലെന്നാണ് ആരോപണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates