Kerala

പ്രളയക്കെടുതി: ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചുകോടി നല്‍കുമെന്ന് എം എ യൂസഫലി 

പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന ജനങ്ങളെ സഹായിക്കുന്നതിനുളള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപ സംഭാവന നല്‍കുമെന്ന് പ്രമുഖ വ്യവസായി എം.എ.യൂസഫലി

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന ജനങ്ങളെ സഹായിക്കുന്നതിനുളള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപ സംഭാവന നല്‍കുമെന്ന് പ്രമുഖ വ്യവസായി എം.എ.യൂസഫലി പ്രഖ്യാപിച്ചു. മറ്റൊരു വ്യവസായി ബി.ആര്‍.ഷെട്ടി രണ്ട് കോടി രൂപ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രളയക്കെടുതി അനുഭവിക്കുന്ന ജനങ്ങളെ സഹായിക്കാന്‍ സംഭാവനകള്‍ ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചിരുന്നു.

താരസംഘടനയായ അമ്മ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം നല്‍കിയിരുന്നു. തമിഴ് സൂപ്പര്‍ താരങ്ങളായ സൂര്യയും സഹോദരന്‍ കാര്‍ത്തിയും 25 ലക്ഷം രൂപ നല്‍കും. നടന്‍ കമലഹാസനും 25 ലക്ഷം രൂപ സംഭാവന ചെയ്തു. പുതുച്ചേരി സര്‍ക്കാര്‍ ഒരു കോടി രൂപ സഹായം നല്‍കും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇഡി പൊലീസ് മേധാവിക്ക് നല്‍കിയ കത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവ്; നടപടിയുമായി പഞ്ചാബ് ഹൈക്കോടതി

125 വർഷം പഴക്കമുള്ള പഴയ കൊച്ചിൻ പാലത്തിൽ കണ്ണാടിപ്പാലം വരുന്നു: ചരിത്ര സ്മാരകം ഇനി അഡ്വഞ്ചർ ടൂറിസം കേന്ദ്രമാകും

സ്വര്‍ണവില കുറഞ്ഞു; 1,10,000ല്‍ താഴെ തന്നെ

ടെന്നീസ് ബോൾ വച്ച് ആരാധകന്റെ കണ്ണിനിട്ട് ഒറ്റയടി! മെദ്‍വദേവ് അയോ​ഗ്യൻ (വിഡിയോ)

'ഒന്നാം രാഗം പാടി' അക്കാദമിയുടെ സാരഥ്യത്തിലേക്ക്; ഇത് വെറുമൊരു വേദിയല്ല, സാംസ്കാരിക കർത്തവ്യം: ജി വേണുഗോപാൽ ചുമതലയേറ്റു