Kerala

പ്രളയദുരിതം; കര്‍ഷകര്‍ക്ക് ആശ്വാസം; കൃഷി നശിച്ചവര്‍ക്ക് വായ്പാ തിരിച്ചടവിന് ഒരു വര്‍ഷത്തെ മൊറോട്ടോറിയം 

പ്രളയത്തെ തുടര്‍ന്ന് കൃഷി നശിച്ചവര്‍ക്ക് വായ്പാ തിരിച്ചടവിന് ഒരു വര്‍ഷത്തെ മൊറോട്ടോറിയം അനുവദിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പ്രളയത്തെ തുടര്‍ന്ന് കൃഷി നശിച്ചവര്‍ക്ക് വായ്പാ തിരിച്ചടവിന് ഒരു വര്‍ഷത്തെ മൊറോട്ടോറിയം അനുവദിച്ചു. വായ്പാ തിരിച്ചടവ് കാലാവധി അഞ്ച് വര്‍ഷത്തേക്ക് പുനക്രമീകരിക്കാനും തീരുമാനമായിട്ടുണ്ട്. ബാങ്കേഴ്‌സ് സമിതിയുടേതാണ് തീരുമാനം. 

ദുരിതത്തില്‍ കഴിയുന്നവര്‍ക്ക് മറ്റൊരു ആശ്വാസ വാര്‍ത്ത റവന്യു മന്ത്രി ഇ. ചന്ദ്രശേഖരനും പ്രഖ്യാപിച്ചിരുന്നു. നഷ്ടപരിഹാരം ലഭിക്കാന്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ പോകണമെന്നില്ലെന്നാണ് മന്ത്രി പ്രഖ്യാപിച്ചത്. നഷ്ടം സംഭവിച്ച എല്ലാവര്‍ക്കും നഷ്ടപരിഹാരം ലഭിക്കും. നഷ്ടം തിട്ടപ്പെടുത്താനായി റവന്യൂ വകുപ്പ് വിശദമായ പരിശോധന നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രി ആരാകും?; എംഎല്‍എമാരുടെ മനസറിയാന്‍ എഐസിസി നിരീക്ഷകര്‍ കേരളത്തില്‍

'പാലക്കാട് നിഴല്‍ എംഎല്‍എയായി തുടരും; അടുത്ത തവണ കേരളത്തില്‍ ബിജെപി മുഖ്യമന്ത്രി'

'പി ജയരാജനെ വിളിക്കൂ, പാര്‍ട്ടിയെ രക്ഷിക്കൂ...'; പിണറായിയുടെ മണ്ഡലത്തിലും ഫ്‌ലക്‌സ് ബോര്‍ഡ്

പിഎസ്‌സി പരീക്ഷയില്‍ ഹൈടെക് കോപ്പിയടി; ഉത്തരം കണ്ടത്താന്‍ ഗുഗിള്‍ ജെമിനി; ഉദ്യോഗാര്‍ഥിയും സഹായിയും അറസ്റ്റില്‍

തമിഴ്‌നാട്ടില്‍ ഡിഎംകെ- എഐഡിഎംകെ സഖ്യസര്‍ക്കാര്‍?; വിജയിന്റെ നീക്കങ്ങള്‍ക്ക് തടയിടാന്‍ നിര്‍ണായക നീക്കം

SCROLL FOR NEXT