തിരുവനന്തപുരം: നമ്മുടെ മുന്നില്‍ ഇപ്പോഴുള്ള പ്രധാനപ്രശ്‌നം പ്രവാസികള്‍ അനുഭവിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അമേരിക്കയിലും മറ്റും മലയാളികള്‍ കോവിഡ് ബാധിച്ച് മരണമടയുന്ന വാര്‍ത്ത തുടര്‍ച്ചായായി വരുന്നു. പലരാജ്യങ്ങളിലും നിന്നും എന്തുചെയ്യണമെന്നറിയാതെ പ്രവാസി സഹോദരങ്ങള്‍ നാട്ടിലേക്ക വിളിക്കുന്നു. പ്രവാസി മലയാളികള്‍ കൂടുതലുള്ള രാജ്യങ്ങളില്‍ 5 കോവിഡ് ഹെല്‍പ് ഡെസ്‌ക് വിവിവിധ സംഘടനകളുമായി ചേര്‍ന്ന് നോര്‍ക്ക ആരംഭിച്ചിട്ടുണ്ട്. അവിടെയുള്ള വിവിധ സംഘടനകളും ഗ്രൂപ്പുകളും ചേര്‍ന്നാണ് ഇത് ആരംഭിച്ചത്. ഈ ഹെല്‍പ് ഡെസ്‌കുകളുമായി സഹകരിക്കണമെന്ന് അംബാസിഡര്‍മാരോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ വഴി മെഡിക്കല്‍ സേവനം ലഭ്യമാക്കും. ഇവിടെയുള്ള ഡോക്ടര്‍മാരുമായി വീഡിയോ, ഓഡിയോ കോളുലൂടെ അവര്‍ക്ക് സംസാരിക്കാം. നോര്‍ക്ക് വെബ്‌സൈറ്റ് മുഖേനെ രജിസ്റ്റര്‍ ചെയ്ത് ആരോഗ്യസംബന്ധമായ സംശയങ്ങള്‍ക്ക് നിവൃത്തി വരുത്താവുന്നതാണ്. ഇന്ത്യന്‍ സമയം ഉച്ചക്ക് രണ്ട് മണി മുതല്‍ ആറ് മണി വരെയാണ് പ്രമുഖ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകുക. സര്‍ജറി, ഗൈനക്കോളജി, ഇഎന്‍ടി ഓര്‍ത്തോ. ജനറല്‍മെഡിസിന്‍ തുടങ്ങി എല്ലാമേഖലയിലുമുള്ള ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകും.
വിദേശത്ത് ആറ് മാസത്തില്‍ കുറയാതെ തൊഴില്‍ എടുക്കയോ ചെയ്യുന്ന മലയാളികള്‍ ഇപ്പോള്‍ രജിസ്‌ട്രേഷന്‍ കാര്‍ഡുണ്ട്. അത് വിദേശങ്ങളില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ത്ഥികള്‍്ക്കും ഏര്‍പ്പെടുത്തും. മലയാളി വിദ്യാര്‍ത്ഥികളുടെ രജിസ്‌ട്രേഷന് നോര്‍ക്ക റൂട്ട്‌സ് ഓവര്‍സീസ് സൗകര്യം ഏര്‍പ്പെടുത്തും. ഇവര്‍ക്ക് വഇന്‍ഷൂറന്‍സ് പരിരക്ഷയും വിമാനടിക്കറ്റും ഏര്‍പ്പാടാക്കും. വിദേശത്തുപഠിക്കുന്ന എല്ലാവിദ്യാര്‍ത്ഥികളും ഇനി പഠനത്തിന് പോകുന്നവരും ഇതില്‍ രജിസറ്റര്‍ ചെയ്യണമെന്ന് നിര്‍ബന്ധമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്നു സംസ്ഥാനത്ത് 9 പേര്‍ക്ക് കോവിഡ് ബാധിച്ചെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ 4, ആലപ്പുഴ 2, കാസര്‍കോട് 1, പത്തനംതിട്ട 1, തൃശൂര്‍ 1 എന്നിങ്ങനെയാണ് വിവിധ ജില്ലകളില്‍ ഇന്നു രോഗം ബാധിച്ചവര്‍. നാലു പേര്‍ വിദേശത്തുനിന്നു വന്നവരാണ്. നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തതിലൂടെ 2 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ 3 പേര്‍ക്കും രോഗം വന്നു. ഇന്ന് 13 കേസുകള്‍ നെഗറ്റീവ് ആയി. തിരുവനന്തപുരം, തൃശൂര്‍ ജില്ലകളില്‍നിന്ന് 3 പേര്‍ വീതവും ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളില്‍ 2 പേര്‍ വീതവും കണ്ണൂരില്‍ ഒരാളുമാണു നെഗറ്റീവായത്.
സംസ്ഥാനത്ത് ആകെ 345 പേര്‍ക്കാണു രോഗം, 259 പേര്‍ ചികിത്സയിലുണ്ട്. 169 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 1,40,474 പേര്‍ നിരീക്ഷണത്തിലുണ്ട്. 1,39,725 പേര്‍ വീടുകളിലും 749 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇന്ന് 169 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 11,986 സാംപിള്‍ പരിശോധനയ്ക്ക് അയച്ചു. 10,906 എണ്ണത്തില്‍ രോഗബാധ ഇല്ലെന്നു കണ്ടെത്തി. പിഡബ്ല്യുഡി കണ്ടെത്തിയ 1,73,000 കിടക്കകളില്‍ 1,10,000 ഇപ്പോള്‍തന്നെ ഉപയോഗ്യയോഗ്യമാണ്.
നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത 212 പേരാണ് കേരളത്തിലുള്ളത്. ഇതില്‍ 15 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കോവിഡ് പകര്‍ച്ചവ്യാധി നേരിടുന്നതിന് കാസര്‍കോട് മെഡിക്കല്‍ കോളജ് ആശുപത്രി പ്രവര്‍ത്തനക്ഷമമാക്കുന്നതിന്റെ ഭാഗമായി 300 കിടക്കകളോടു കൂടിയ ആശുപത്രി സൗകര്യങ്ങള്‍ക്ക് 273 തസ്തികകള്‍ സൃഷിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 20,000 കിറ്റ് ഐസിഎംആര്‍ വഴി നാളെ ലഭിക്കും. കാസര്‍കോട് അതിര്‍ത്തിയില്‍ സജീവമായി ഡോക്ടര്‍മാര്‍ ഡ്യൂട്ടിയില്‍ ഉണ്ട്. കോവിഡ് സര്‍ട്ടിഫിക്കറ്റ് കിട്ടാന്‍ തടസ്സമുണ്ടാവില്ല. അത്യാവശ്യ രോഗികളാണ് അങ്ങോട്ട് പോകേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates