Kerala

പ്രവാസിക്ക് കൊറോണ സ്ഥിരീകരിച്ചെന്ന് ബന്ധുക്കള്‍ക്ക് വ്യാജസന്ദേശം ; 'ഏപ്രില്‍ഫൂള്‍' തമാശ കുരുക്കായി ; നാലുപേര്‍ അറസ്റ്റില്‍

ഒന്നാം തീയതി ഏപ്രില്‍ ഫൂളാക്കാനായാണ് ഇവര്‍ പ്രവാസിയുടെ ബന്ധുക്കളെ വിളിച്ച് തെറ്റായ വിവരം അറിയിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ഗള്‍ഫില്‍നിന്നും നാട്ടിലെത്തിയ പ്രവാസിക്ക് കോവിഡ് സ്ഥിരീകരിച്ചെന്ന് വ്യാജപ്രചാരണം നടത്തിയതിന് നാലുപേരെ അറസ്റ്റുചെയ്തു. തിരുവനന്തപുരം ചിറ്റിയൂര്‍ക്കോട് സ്വദേശികളായ മധു (50), രാമചന്ദ്രന്‍നായര്‍ (57), രാജേന്ദ്രന്‍നായര്‍ (59), രാധാകൃഷ്ണന്‍ (56) എന്നിവരെയാണ് മലയിന്‍കീഴ് പൊലീസ് അറസ്റ്റുചെയ്തത്. 

ഒന്നാം തീയതി ഏപ്രില്‍ ഫൂളാക്കാനായാണ് ഇവര്‍ പ്രവാസിയുടെ ബന്ധുക്കളെ വിളിച്ച് തെറ്റായ വിവരം അറിയിച്ചത്. ചിറ്റിയൂര്‍ക്കോട് സ്വദേശിയായ പ്രവാസി കഴിഞ്ഞ 12നാണ് നാട്ടിലെത്തിയത്. ആരോഗ്യപ്രവര്‍ത്തകര്‍ നിര്‍ദേശിച്ചതനുസരിച്ച് അന്നുമുതല്‍ ഇദ്ദേഹം വീട്ടില്‍ നിരീക്ഷണത്തിലാണ്. 

ബുധനാഴ്ച രാവിലെയാണ് പ്രവാസിയുടെ ബന്ധുക്കളെ ഫോണില്‍ വിളിച്ച് കൊറോണ സ്ഥിരീകരിച്ചതായി പ്രതികള്‍ അറിയിച്ചത്. ബന്ധുക്കള്‍ ഇതറിഞ്ഞ് വീട്ടുകാരെ ബന്ധപ്പെട്ടു. പ്രതികളുടെ പെരുമാറ്റം തനിക്കും മറ്റുള്ളവര്‍ക്കും കടുത്ത മാനസികാഘാതമുണ്ടാക്കിയെന്ന പ്രവാസിയുടെ പരാതിയിലാണ് പൊലീസ് നടപടി. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍

കാസർകോട് കടലാക്രമണം രൂക്ഷം; വീടുകൾ കടലെടുപ്പ് ഭീഷണിയിൽ, ബേക്കൽ ബീച്ച് മതിൽ തകർന്നു

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ