Kerala

ഫുട്‌ബോള്‍ പരിശീലനം മറയാക്കി പ്രകൃതി വിരുദ്ധ ലൈംഗികാതിക്രമം; പ്രതി അറസ്റ്റില്‍

ഫുട്‌ബോള്‍ പരിശീലനത്തിന്റെ മറവില്‍ കുട്ടികളെ പ്രകൃതി വിരുദ്ധ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കോഴിക്കോട് സ്വദേശി അറസ്റ്റില്‍

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: ഫുട്‌ബോള്‍ പരിശീലനത്തിന്റെ മറവില്‍ കുട്ടികളെ പ്രകൃതി വിരുദ്ധ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കോഴിക്കോട് സ്വദേശി അറസ്റ്റില്‍. ഒളവണ്ണ സ്വദേശിയായ ഫസല്‍ റഹ്മാനാണ് കണ്ണൂര്‍ ടൗണ്‍ പൊലീസിന്റെ പിടിയിലായത്. നൂറിലധികം പീഡന ദൃശ്യങ്ങള്‍ ഇയാളുടെ പക്കല്‍ നിന്ന് പൊലീസ് കണ്ടെടുത്തു. 

അല്‍ ജസീറ ഫുട്‌ബോള്‍ ക്ലബ് എന്ന പേരില്‍ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഫുട്‌ബോള്‍ പരിശീലനത്തിന് താത്പര്യമുള്ള ആണ്‍കുട്ടികളെ ഇയാള്‍ വലയിലാക്കിയത്. പരിശീലനത്തിനെത്തുന്ന കുട്ടികളെ വാടക മുറിയില്‍ എത്തിച്ച് പീഡിപ്പിക്കുകയും ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തതായാണ് പരാതി. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഫസല്‍ റഫ്മാനെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ പോക്‌സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തി.

പതിനഞ്ചോളം കുട്ടികളെ പ്രതി ലൈംഗികമായി പീഡിപ്പിച്ചതായി ചോദ്യം ചെയ്യലിലൂടെയും പെന്‍ ഡ്രൈവ് പരിശോധിച്ചതിലൂടെയും മനസിലായതായി പൊലീസ് പറഞ്ഞു. നൂറിലധികം പീഡന ദൃശ്യങ്ങള്‍ ഇയാളുടെ കൈവശമുണ്ടായിരുന്ന പെന്‍ഡ്രൈവില്‍ നിന്ന് കണ്ടെടുത്തു. ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകളില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കുകയാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഭാര്യയെ കൊലപ്പെടുത്തി മുങ്ങി; 25 വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് പിടിയില്‍

പ്രതികയ്ക്ക് ഇടമില്ല, യസ്തിക തിരിച്ചെത്തി; വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

പെന്‍ഷന്‍ അപേക്ഷക്കായി എത്തി, നഗരസഭ ജീവനക്കാരിയെ കടിച്ച് പരിക്കേല്‍പ്പിച്ച് സ്ത്രീ

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

SCROLL FOR NEXT