Kerala

ഫോൺ വിളിക്കുന്നവരെ സാർ എന്നോ മാഡം എന്നോ സംബോധന ചെയ്യണം; ഉപഭോക്താക്കളാണ് രാജാവ്; ജീവനക്കാരോട് കെഎസ്ഇബി

ഫോണെടുക്കുന്നവർ ഉപഭോക്താക്കളുടെ പരാതികൾ ക്ഷമയോടെ കേട്ട് മറുപടി പറയണമെന്ന് എല്ലാ ഓഫീസ് മേധാവികൾക്കും കെഎസ്ഇബി നിർദേശം നൽകി

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: ഉപഭോക്താക്കളാണ് രാജാവെന്ന് ജീവനക്കാരെ ഓർമിപ്പിച്ച് വൈദ്യുതി ബോർഡ്. ഫോണെടുക്കുന്നവർ ഉപഭോക്താക്കളുടെ പരാതികൾ ക്ഷമയോടെ കേട്ട് മറുപടി പറയണമെന്ന് എല്ലാ ഓഫീസ് മേധാവികൾക്കും കെഎസ്ഇബി നിർദേശം നൽകി. 

ഉപഭോക്താക്കളാണ് സ്ഥാപനത്തിന്റെ നിലനിൽപ്പിന് പിന്നിൽ. അവരുടെ സംതൃപ്തിയും സഹകരണവും ഉറപ്പാക്കിയാലെ വൈദ്യുതി വിതരണ കമ്പനിയെന്ന നിലയിൽ മുന്നോട്ട് പോകാനാകുവെന്ന് ഓർമ്മിപ്പിക്കുന്നു. രണ്ടാമത്തെ ബല്ലിൽ തന്നെ ഫോണെടുത്തിരിക്കണം. ഫോൺ വിളിക്കുന്നവരെ സാർ എന്നോ മാഡം എന്നോ അതുമല്ലെങ്കിൽ യോ​ജ്യമായ ഭാഷയിൽ സംബോധന ചെയ്യണം. നമസ്തേ എന്നോ ​ഗുഡ് മോർണിങ്, ​ഗുഡ് ഈവനിങ് പറഞ്ഞു വേണം ഫോണെടുക്കാൻ. 

ഡ്യൂട്ടിയിലുള്ളവർ തിരിച്ചറിയൽ കാർഡ് ധരിക്കണം. വൈദ്യുതി തടസം സംബന്ധിച്ച് പരാതി കിട്ടിയാൽ രജിസ്റ്റർ ചെയ്ത് പരാതിക്കാരന് സന്ദേശം കൈമാറാം.

കൺസ്യൂമർ നമ്പർ ഇല്ലാത്ത പരാതികൾ പരാതിക്കാരന്റെ പേര്, സെക്ഷൻ, മൊബൈൽ നമ്പർ എന്നിവ ചേർത്ത് രജിസ്റ്റർ ചെയ്യാം. പ്രശ്ന പരിഹാരത്തിന് വിവരം ചുമതലക്കാർക്ക് കൈമാറണം. പ്രശ്നം പരിഹരിച്ചാൽ അത് ഉപഭോക്താക്കളെ അറിയിക്കണം. 

വൈദ്യുതി തടസ്സം എസ്എംഎസ് വഴി അറിയിക്കണം. ഫ്രൻഡ് ഓഫീസിൽ ഇരിക്കുന്നവർ ബോർഡ് തീരുമാനങ്ങൾ, നയങ്ങൾ, അറിയിപ്പുകൾ എന്നിവ വ്യക്തമായി പഠിച്ചിരിക്കണമെന്നും നിർദേശത്തിലുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

രാവിലെ നാം ചെയ്യുന്ന ഈ തെറ്റുകൾ ഒഴിവാക്കാം

ഇങ്ങോട്ട് ആരും വരണ്ട; വിവാദങ്ങൾക്ക് പിന്നാലെ മാധ്യമ പ്രവർത്തകർക്ക് വിലക്കുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

എയിംസ് മോഡലില്‍ മൂന്ന് ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍; നിംഹാന്‍സ് കേന്ദ്രം വടക്കേ ഇന്ത്യയിലും

കാമുകി ജീവനൊടുക്കി, പിന്നാലെ കോവളത്ത് പൊലീസ് ഓഫിസര്‍ മരിച്ച നിലയില്‍

SCROLL FOR NEXT