Kerala

ബംഗളൂരുവില്‍നിന്ന് ആയിരം രൂപ; ഡല്‍ഹിയില്‍നിന്നും നോര്‍ക്ക വഴി ട്രെയിന്‍ ടിക്കറ്റ്; ഇപ്പോള്‍ ബുക്ക് ചെയ്യാം

ബംഗളൂരുവില്‍നിന്ന് ആയിരം രൂപ; ഡല്‍ഹിയില്‍നിന്നും നോര്‍ക്ക വഴി ട്രെയിന്‍ ടിക്കറ്റ്; ഇപ്പോള്‍ ബുക്ക് ചെയ്യാം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഡല്‍ഹിയില്‍നിന്നും ബംഗളൂരുവില്‍നിന്നും കേരളത്തിലേക്ക് ശ്രമിക് ട്രെയിനുകളിലെത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നോര്‍ക്ക വഴി 
ടിക്കറ്റ് ബുക്ക് ചെയ്യാം. ബെംഗളൂരുവില്‍ നിന്നും നോണ്‍എസി ചെയര്‍കാറിന് ആയിരം രൂപയാണ് തിരുവനന്തപുരത്തേയ്ക്കുള്ള ചാര്‍ജ്. 

ആദ്യ ഘട്ടത്തില്‍ ഡല്‍ഹിയില്‍ നിന്നും ബെംഗളൂരുവില്‍ നിന്നും വരാന്‍ ആഗ്രഹിക്കുന്നവര്‍ക്കാണ് ഈ സൗകര്യം ലഭ്യമാക്കിയിരിക്കുന്നത്.

www.registernorkaroots.org എന്ന വെബ്‌സൈറ്റ് മുഖേനയാണ് ടിക്കറ്റ് അഡ്വാന്‍സായി ബുക്ക് ചെയ്യാന്‍ സാധിക്കുക. യാത്രചെയ്യുന്ന ആളുടെ വിശദാംശങ്ങള്‍ നല്‍കി ബുക്ക് ചെയ്യണം. ട്രെയിന്‍ അനുവദിക്കുന്ന മുറയ്ക്ക് ട്രെയിന്‍ നമ്പര്‍, യാത്ര നടത്തുന്ന തീയ്യതി, സമയം, പിഎന്‍ആര്‍ നമ്പര്‍ തുടങ്ങിയവ മൊബൈലില്‍ ലഭിക്കും. ടിക്കറ്റ് ലഭിക്കുന്നവര്‍ക്ക് യാത്ര ചെയ്യാന്‍ കേരളത്തിലേയ്ക്കുള്ള എന്‍ട്രി പാസ് ആവശ്യമാണ്.

ഒരു യാത്രക്കാരന് ഒരു ടിക്കറ്റ് മാത്രമാണ് ലഭിക്കുക. ഒരു സ്‌റ്റേഷനില്‍ നിന്ന് 1000 പേരുടെ ബുക്കിങ് ആയാല്‍ നോര്‍ക്ക ആ വിവരം റെയില്‍വെയെ അറിയിക്കുകയും അതിനനുസരിച്ച് ട്രെയിന്‍ അനുവദിക്കുകയുമാണ് ചെയ്യുക തുടര്‍ന്നാണ് ട്രെയിനിന്റെ വിശദാംശങ്ങള്‍ ലഭിക്കുക. 

കൂടുതല്‍ വിവരങ്ങള്‍ ഈ നമ്പറില്‍നിന്ന് ലഭിക്കും 0484,6727755
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന്‍ കടുത്ത അതൃപ്തിയില്‍, സ്വതന്ത്രനായി മത്സരിക്കും?, ഉച്ചയ്ക്ക് 12 ന് വാര്‍ത്താസമ്മേളനം

ഡക്ക് ആവാതെ നോക്കാനാവും, ബിജെപിക്ക് കിട്ടുക രണ്ടോ മൂന്നോ സീറ്റ്: തരൂര്‍

എന്തുകൊണ്ട് മൺചട്ടിയിൽ പാചകം ചെയ്താൽ രുചി കൂടുന്നു?

വിജയ് സേതുപതിയുടെ വെബ് സീരിസ്, 'ബോർഡർ 2'; ഈ പെരുന്നാളിന് ഒടിടിയിൽ കിടിലൻ സർപ്രൈസുകൾ

ആറന്മുളയില്‍ കുമ്മനം, ഗുരുവായൂരില്‍ ബി ഗോപാലകൃഷ്ണന്‍; ബിജെപി രണ്ടാം പട്ടിക പ്രസിദ്ധീകരിച്ചു

SCROLL FOR NEXT