Kerala

ബക്കറ്റിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ മൊബൈല്‍ ഫോണുകളും സോളാര്‍ ചാര്‍ജറും ; കണ്ണൂര്‍ ജയിലില്‍ നിന്നും രണ്ട് ഫോണുകള്‍ കൂടി പിടിച്ചെടുത്തു

ഫോണിന്റെ ഐഎംഇഐ നമ്പര്‍ ഉപയോഗിച്ച് ഫോണ്‍ ഉപയോഗിച്ച ആളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ജയില്‍ അധികൃതര്‍

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: സെന്‍ട്രല്‍ ജയിലില്‍ ഇന്നുനടത്തിയ മിന്നല്‍ റെയ്ഡില്‍ രണ്ട് മൊബൈല്‍ ഫോണുകളും സോളാര്‍ ചാര്‍ജറും പിടിച്ചെടുത്തു. ബക്കറ്റില്‍ ഒളിപ്പിച്ച നിലയിലാണ് ഇവ കണ്ടെത്തിയത്. ഇന്ന് രാവിലെ ജയില്‍ സൂപ്രണ്ടിന്റെ നേതൃത്വത്തിലാണ് വീണ്ടും റെയ്ഡ് നടന്നത്. ജയിലിലെ ആറാം ബ്‌ളോക്കില്‍ നിന്നാണ് ബക്കറ്റിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ മൊബൈല്‍ ഫോണുകളും സോളാര്‍ ചാര്‍ജറും കണ്ടെടുത്തത്. 

പിടിച്ചെടുത്ത മൊബൈല്‍ ഫോണുകളില്‍ ഒന്നിലും സിം കാര്‍ഡുകള്‍ ഉണ്ടായിരുന്നില്ല. അതിനാല്‍ ഫോണിന്റെ ഐഎംഇഐ നമ്പര്‍ ഉപയോഗിച്ച് ഫോണ്‍ ഉപയോഗിച്ച ആളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ജയില്‍ അധികൃതര്‍. ഫോണുകളില്‍ ഉപയോഗിച്ച സിം കാര്‍ഡുകള്‍ കണ്ടെത്താനും അധികൃതര്‍ നീക്കം ആരംഭിച്ചു. 

തുടര്‍ച്ചയായി മൊബൈല്‍ ഫോണുകള്‍ കണ്ടെടുത്ത സാഹചര്യത്തില്‍ മിന്നല്‍ റെയ്ഡുകള്‍ തുടരാന്‍ ജയില്‍ ഡിജിപി ഋഷിരാജ് സിങ് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ആരില്‍ നിന്നാണോ മൊബൈല്‍ ഫോണ്‍ കണ്ടെടുക്കുന്നത് അവരെ ജയില്‍ മാറ്റാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

കഴിഞ്ഞ ശനിയാഴ്ച ജയില്‍ ഡിജിപി ഋഷിരാജ് സിങ്ങിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റെയ്ഡ് നടത്തിയിരുന്നു. റെയ്ഡില്‍ മൊബൈല്‍ ഫോണുകള്‍, കത്തി, കഞ്ചാവ് തുടങ്ങിയവ പിടികൂടിയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനകളിലും പത്തോളം ഫോണുകള്‍ കണ്ടെത്തിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം