Kerala

ബാലുവിന്റേത് അപകട മരണമല്ല ; ഇനിയും ചിലത് വെളിപ്പെടുത്താനുണ്ടെന്ന് കലാഭവൻ സോബി

അപകട സ്ഥലത്ത് നിന്ന് രണ്ട് പേർ രക്ഷപ്പെടുന്നത് കണ്ടുവെന്നും ഇതിൽ ദുരൂഹതയുണ്ടെന്നുമായിരുന്നു വെളിപ്പെടുത്തൽ.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ബാലഭാസ്കറിന്റെ മരണം അപകടത്തിലൂടെ ഉണ്ടായതല്ലെന്ന് മിമിക്രി കലാകാരൻ കലാഭവൻ സോബി. വെളിപ്പെടുത്തൽ നടത്തിയ ശേഷം തന്റെ ജീവന് ഭീഷണിയുണ്ടെന്നും എന്നാൽ മാധ്യമങ്ങളോട് പങ്കുവയ്ക്കാത്ത ചിലത് ക്രൈംബ്രാഞ്ച് ഉദ്യോ​ഗസ്ഥരോട് തുറന്ന് പറഞ്ഞിട്ടുണ്ടെന്നും സോബി പറഞ്ഞു. ബാലുവിന്റെ മരണ കാരണം ക്രൈംബ്രാഞ്ച് കണ്ടെത്തട്ടെ. കുറച്ച് കാര്യങ്ങൾ കൂടി മാധ്യമങ്ങളോട് പറയാനുണ്ടെന്നും അത് വൈകാതെ വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. 

ബാലഭാസക്റിന്റെ മരണവുമായി ബന്ധപ്പെട്ട് കലാഭവൻ സോബി രാവിലെയാണ് ക്രൈംബ്രാഞ്ച് ഓഫീസിലെത്തി മൊഴി നൽകിയത്. അപകട സ്ഥലത്ത് നിന്ന് രണ്ട് പേർ രക്ഷപ്പെടുന്നത് കണ്ടുവെന്നും ഇതിൽ ദുരൂഹതയുണ്ടെന്നുമായിരുന്നു വെളിപ്പെടുത്തൽ. കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നതിനിടയിലാണ് ബാലഭാസ്കറിന്റെ സുഹൃത്തുക്കൾ സ്വർണക്കടത്ത് കേസിൽ പിടിയിലായത്. ഇതോടെ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ച് രം​ഗത്തെത്തുകയായിരുന്നു. 

കേസുമായി ബന്ധപ്പെട്ട് ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയുടെ മൊഴി ക്രൈംബ്രാഞ്ച് ഇന്നലെ രേഖപ്പെടുത്തിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21