Kerala

ബിനോയിയും ശ്രീജിത്തും ബിസിനസ് എന്തെന്ന് വെളിപ്പെടുത്തണം ; നിരപരാധിയെങ്കില്‍ ബ്ലാക്ക്‌മെയില്‍ ചെയ്തവര്‍ക്കെതിരെ നടപടിക്ക് തയ്യാറുണ്ടോയെന്നും ഷിബു ബേബിജോണ്‍

ദുബായില്‍ കേസൊന്നും ഇല്ലെന്ന് കാണിച്ചുള്ള ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിനായി ഇന്ത്യന്‍ കോണ്‍സുലേറ്റാണോ അപേക്ഷ നല്‍കിയതെന്ന് ഷിബു ബേബിജോണ്‍ 

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം : ബിനോയി കോടിയേരിയും ശ്രീജിത്തും ദുബായില്‍ എന്തു ബിസിനസ്സാണ് ചെയ്യുന്നതെന്ന് വ്യക്തമാക്കണമെന്ന് ആര്‍എസ്പി നേതാവും മുന്‍മന്ത്രിയുമായ ഷിബു ബേബിജോണ്‍ ആവശ്യപ്പെട്ടു. ബിനോയി ചെയ്യുന്ന ബിസിനസ് എന്താണെന്നോ, എങ്ങനെയാണ് ഇത്രയും വലിയ തുക കടം വന്നതെന്നോ ആര്‍ക്കും യാതൊരു വിവരവും ഇല്ലെന്നും ഷിബു ബേബിജോണ്‍ പറഞ്ഞു. 

ദുബായില്‍ കേസൊന്നും ഇല്ലെന്ന് കാണിച്ചുള്ള ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിനായി ഇന്ത്യന്‍ കോണ്‍സുലേറ്റാണോ അപേക്ഷ നല്‍കിയതെന്ന് ഷിബു ബേബിജോണ്‍ ചോദിച്ചു. സിപിഎം സംസ്ഥാന നേതൃത്വം പറയുന്നത് അനുസരിച്ച് ബിനോയി നിരപരാധിയാണെങ്കില്‍, അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിക്കുന്നത് ബ്ലാക്ക്‌മെയിലിങ്ങാണ്. ഇതിനെതിരെ നടപടി സ്വീകരിക്കാന്‍ തയ്യാറാണോയെന്ന് വ്യക്തമാക്കണമെന്നും ഷിബു ആവശ്യപ്പെട്ടു. 

സിപിഎം പോലൊരു പാര്‍ട്ടിയെ വെല്ലുവിളിച്ച് പണം തട്ടിയെടുക്കാന്‍ ഒരാള്‍ ബ്ലാക്ക്‌മെയില്‍ ചെയ്തുവെങ്കില്‍ കേസെടുക്കാനും നടപടി സ്വീകരിക്കാനും സര്‍ക്കാര്‍ തയ്യാറാകണമെന്നും ഷിബു ബേബിജോണ്‍ ആവശ്യപ്പെട്ടു. 

ബിനോയിക്കെതിരായ സാമ്പത്തിക ആരോപണം വ്യാജവാര്‍ത്തയാണെന്നാണ് സിപിഎം സംസ്ഥാന നേതൃത്വം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കിയത്. ബിനോയിക്ക് ക്ലിന്‍ ചീറ്റും സല്‍സ്വഭാവിയാണെന്ന് കാണിച്ച് ദുബായ് പൊലീസ് നല്‍കിയ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും ഇതിന് തെളിവാണ്. വ്യാജവാര്‍ത്തയ്ക്ക് പിന്നില്‍ വന്‍ ഗൂഢാലോചന നടന്നെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ആരോപിച്ചിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എംപിമാരുടെ ആവശ്യം പ്രോട്ടോക്കോള്‍ വിരുദ്ധം, നാലു മണിവരെ ആരും കൂടിക്കാഴ്ചയ്ക്ക് സമയം തേടിയില്ല; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

രാഹുലിന്റെയും പ്രിയങ്കയുടേയും അറസ്റ്റ്: നാളെ സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധം

'നാല് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് കഴിഞ്ഞാൽ കമ്മീഷൻ, കഷ്ടം ആണ് കേട്ടോ'; മുഖ്യമന്ത്രിയുടെ വാദം തള്ളി ഡോ.സൗമ്യ സരിൻ (വിഡിയോ)

അയ്യർ 'ഷോ'... നായകന്റെ സെഞ്ച്വറിയിൽ വിൻഡീസിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം

രാഹുല്‍ഗാന്ധിയുടെയും പ്രിയങ്കയുടെയും അറസ്റ്റ് ജനാധിപത്യ വിരുദ്ധം, പോരാട്ടം തുടരും: വി ഡി സതീശന്‍