Kerala

ബൈക്കപകടത്തില്‍ സംസ്ഥാന വോളിബോള്‍ താരം ശ്രീറാം മരിച്ചു

വെഞ്ഞാറമ്മൂട്ടില്‍ നടന്ന സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തു മടങ്ങുമ്പോഴായിരുന്നു അപകടം

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം: സംസ്ഥാന വോളിബോള്‍ താരം ജെ എസ് ശ്രീറാം ബൈക്കപകടത്തില്‍ മരിച്ചു. 23 വയസ്സായിരുന്നു. വെഞ്ഞാറമ്മൂട്ടില്‍ നടന്ന സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തു മടങ്ങുമ്പോഴായിരുന്നു അപകടം. മത്സരത്തില്‍ മികച്ച കളിക്കാരാനായി തെരഞ്ഞടുത്തത് ശ്രീറാമിനെയായിരുന്നു.

എംസി റോഡില്‍ ചടയമംഗലം ജടായു ജങ്ഷനില്‍ ഞായറാഴ്ച രാത്രി 11.30നാണ് സംഭവം. എതിരെവന്ന കെഎസ്ആര്‍ടിസി വോള്‍വോ ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു. ശ്രീറാം തത്ക്ഷണം മരിച്ചു. കൊട്ടാരക്കര വെട്ടിക്കവല ചിരട്ടക്കോണം ഗുരുപുഷ്പരത്തില്‍ വൈദ്യുതി ബോര്‍ഡ് എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ എസ് ജയറാമിന്റെയും ശ്രീലേഖയുടെയും മകനാണ്.

നിലമേല്‍ എന്‍എസ്എസ് കോളജിലെ മുന്നാംവര്‍ഷ ബിരുദവിദ്യാര്‍ഥിയായ ശ്രീറാം അഞ്ച് വര്‍ഷമായി കേരള സര്‍വകലാശാല വോളിവോള്‍ ടീമില്‍ അംഗമാണ്. ഒട്ടേറെ സംസ്ഥാന, നാഷണല്‍ , യൂത്ത് വോളിബോള്‍  ചാമ്പ്യന്‍ഷിപ്പുകളില്‍ കളിച്ചിട്ടുണ്ട്. വോളിബോളില്‍ ഓള്‍റൗണ്ടറായിരുന്ന ശ്രീറാമാന്റെ ആക്രമിച്ച് കളിക്കാനുള്ള കഴിവും സ്മാഷിങ്ങിലെ കരുത്തും അദ്ദേഹത്തെ വ്യത്യസ്തനാക്കിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'