Kerala

ബോധരഹിതനായി റോഡിലേക്ക് വീണു, ടിപ്പറിന്റെ പിന്‍ചക്രം ദേഹത്തുകൂടി കയറിയിറങ്ങി; 62കാരന് ദാരുണാന്ത്യം

ബോധരഹിതനായി റോഡിലേക്ക് വീണ ഓട്ടോഡ്രൈവര്‍ക്ക് ലോറിക്കടിയില്‍പെട്ട് ദാരുണാന്ത്യം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ബോധരഹിതനായി റോഡിലേക്ക് വീണ ഓട്ടോഡ്രൈവര്‍ക്ക് ലോറിക്കടിയില്‍പെട്ട് ദാരുണാന്ത്യം. പെരുമ്പാവൂര്‍ പോഞ്ഞാശേരി ചെമ്പാരത്തുകുന്ന് മീന്തലയ്ക്കല്‍ വീട്ടില്‍ ജവഹര്‍ (62) ആണ് മരിച്ചത്. 

ഇന്നലെ പോഞ്ഞാശേരിയില്‍ വച്ച് രാവിലെ പത്തോടെയാണ് അപകടം.ചെമ്പാരത്തുകുന്ന് മസ്ജിദിന് സമീപത്തെ റോഡരികില്‍ നില്‍ക്കുകയായിരുന്ന ഓട്ടോെ്രെഡവറായ ജവഹര്‍ പെട്ടെന്ന് ബോധരഹിതനായി റോഡിലേക്ക് വീഴുകയായിരുന്നു. ഈ സമയം സമീപത്തെ ക്രഷറിലേക്ക് ലോഡുമായി പോയ ടിപ്പറിന്റെ പിന്‍ചക്രം ദേഹത്തുകൂടി കയറിയിറങ്ങി തല്‍ക്ഷണം മരിക്കുകയായിരുന്നു. 

മൃതദേഹം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ടിപ്പര്‍ പെരുമ്പാവൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
ആലുവ കുന്നത്തേരിയില്‍ നിന്ന് അഞ്ചുവര്‍ഷം മുമ്പാണ് ജവഹര്‍ പെരുമ്പാവൂരിലേക്ക് താമസം മാറ്റിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

SCROLL FOR NEXT