Kerala

ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ് : ഒത്താശ ചെയ്തത് പ്രമുഖ സിനിമാ നിര്‍മാതാവ് ?; നിര്‍ണായക തെളിവ് ലഭിച്ചു

ബൈക്കിലെത്തി വെടിവെപ്പ് നടത്തിയ രണ്ട് പേര്‍ ഈ ഫ്ലാറ്റിലേക്ക് നോക്കുന്നതിന്റെ ദൃശ്യങ്ങള്‍ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി : കൊച്ചി കടവന്ത്ര ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പുകേസില്‍ പ്രതികള്‍ക്ക് ഒത്താശ ചെയ്തതും, രക്ഷപ്പെടാന്‍ വാഹനസൗകര്യം ഒരുക്കിയതും പ്രമുഖ സിനിമാ നിര്‍മ്മാതാവെന്ന് സൂചന. കേസില്‍ അധോലോക കുറ്റവാളി രവി പൂജാരിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെയാണ് നിര്‍മ്മാതാവിനെതിരായ തെളിവുകള്‍ കണ്ടെത്താന്‍ ക്രൈംബ്രാഞ്ച് ശ്രമം ആരംഭിച്ചത്. 

ബ്യൂൂട്ടി പാര്‍ലര്‍ ഉടമയായ നടി ലീന മരിയ പോളിന്റെ ബ്യൂട്ടി സലൂണിന് സമീപത്തെ ഫ്ലാറ്റിലാണ് നിര്‍മ്മാതാവ് താമസിക്കുന്നത്. ബൈക്കിലെത്തി വെടിവെപ്പ് നടത്തിയ രണ്ട് പേര്‍ ഈ ഫ്ലാറ്റിലേക്ക് നോക്കുന്നതിന്റെ ദൃശ്യങ്ങള്‍ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. 

ഈ ഫ്ലാറ്റിലിരുന്നാണ് ക്രിമിനല്‍ സംഘം നടിയെ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള പദ്ധതി ആസൂത്രണം ചെയ്തതെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. ലീനയുടെ അഭിഭാഷകന്‍, ചാനല്‍ റിപ്പോര്‍ട്ടര്‍ എന്നിവരുടെ ഫോണ്‍ നമ്പറുകള്‍ രവി പൂജാരിക്ക് നല്‍കി ഫോണ്‍ വിളിപ്പിച്ചത് നിര്‍മ്മാതാവാണെന്ന് സൂചനയുണ്ട്. 

പെരുമ്പാവൂരിലെ ഗുണ്ടാംസംഘവുമായി നിര്‍മ്മാതാവിനുള്ള അടുത്തബന്ധത്തിന്റെ തെളിവുകള്‍ പൊലീസിന് ലഭിച്ചു. നഗരത്തില്‍ നിന്നും പ്രതികളെ കടത്തിക്കൊണ്ടുപോയ നിര്‍മ്മാതാവിന്റെ കാര്‍ അടുത്ത ദിവസം കസ്റ്റഡിയിലെടുക്കും. എന്നാല്‍ പെരുമ്പാവൂരിലെ ഗുണ്ടാസംഘം നിര്‍മ്മാതാവിനെ തള്ളിപ്പറഞ്ഞ് രംഗത്തെത്തിയിട്ടുണ്ട്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന