Kerala

'മഅ്ദനിയെ ക്ഷേത്രത്തിലേക്ക് ക്ഷണിച്ച കമ്മിറ്റിക്കാര്‍ പൊന്നാനി പോകുന്നതാണ് നല്ലത്'

മഅ്ദനിയെ ക്ഷേത്രത്തിലേക്ക് ക്ഷണിച്ച കമ്മിറ്റിക്കാര്‍ പൊന്നാനി പോകുന്നതാണ് ഹിന്ദുക്കള്‍ക്ക് നല്ലതെന്ന് ഹിന്ദു ഹെല്‍പ്പ് ലൈന്‍ നേതാവ്‌ 

Author : സമകാലിക മലയാളം ഡെസ്ക്

ബെംഗളുരു: എറണാകുളം വെണ്ണല തൈക്കാട്ട് ശ്രീമഹാദേവ ക്ഷേത്രത്തില്‍ നടക്കുന്ന മത സൗഹാര്‍ദ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മഅ്ദനിയെ ക്ഷണിച്ചതിനെതിരെ പൊന്നാനി. മഅ്ദനിയെ ക്ഷേത്രത്തിലേക്ക് ക്ഷണിച്ച കമ്മിറ്റിക്കാര്‍ പൊന്നാനി പോകുന്നതാണ് ഹിന്ദുക്കള്‍ക്ക് നല്ലതെന്ന് ഹിന്ദു ഹെല്‍പ്പ് ലൈന്‍ സംസ്ഥാന കോര്‍ഡിനേറ്റര്‍ പ്രതീഷ് വിശ്വനാഥന്‍ പറഞ്ഞു.

വെണ്ണല മഹാദേവ ക്ഷേത്ര കമ്മിറ്റി ജിഹാദി ഭീകരന്‍ മഅ്ദനിയെ ക്ഷണിച്ചു കൊണ്ട് അയച്ച കത്തും മഅ്ദനി നല്‍കിയ മറുപടിയും. ഇങ്ങനെയുള്ള കമ്മിറ്റിക്കാര്‍ പൊന്നാനി പോകുന്നതാണ് ഹിന്ദുക്കള്‍ക്ക് നല്ലത്'. എന്നായിരുന്നു പ്രതീഷ് ഫേസ്ബുക്കിലിട്ട കുറിപ്പില്‍ പറഞ്ഞത്. ക്ഷണകത്ത് ഉള്‍പ്പടെയായിരുന്നു പോസ്റ്റ്.


29 നും 30 നും നടക്കുന്ന മത സൗഹാര്‍ദ സമ്മേളനത്തില്‍ പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ഈ മാസം ഏഴിനാണ് ക്ഷേത്ര അധികൃതര്‍ മഅ്ദനിക്ക് ക്ഷണക്കത്ത് അയച്ചത്.അതേതുടര്‍ന്ന് ജാമ്യവ്യവസ്ഥയില്‍ ഇളവു തേടി അബ്ദുല്‍ നാസര്‍ മഅ്ദനി ഹൈക്കോടതിയെ സമീപിച്ചിരുന്നു. രോഗിയായ ഉമ്മയെ സന്ദര്‍ശിക്കാന്‍ അനുമതി തേടി നല്‍കിയ ഹരജിയോടൊപ്പമാണ് ക്ഷേത്രം നടത്തുന്ന പരിപാടിയില്‍ പങ്കെടുക്കാനുള്ള അപേക്ഷയും മഅ്ദനി ഉള്‍പ്പെടുത്തിയത്.

അര്‍ബുദരോഗബാധിതയായ മാതാവ് അസ്മാ ബീവി അസുഖം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ സെന്ററില്‍ ചികിത്സയിലാണ്. ഡിസ്ചാര്‍ജ് ചെയ്ത് ഇന്ന് അന്‍വാര്‍ശേരിയില്‍ മടങ്ങിയെത്തുന്ന സാഹചര്യത്തിലാണ് മഅ്ദനി സന്ദര്‍ശനാനുമതി തേടി ബംഗളുരു സ്‌ഫോടനകേസ് വിചാരണ നടത്തുന്ന പ്രത്യേക കോടതിയെ സമീപിച്ചത്. എപ്രില്‍ 27 മുതല്‍ മെയ് 12 വരെ രണ്ടാഴ്ചക്കാലത്തേക്കാണ് അനുമതി തേടിയിരിക്കുന്നത്. മഅ്ദനിക്കു വേണ്ടി അഭിഭാഷകന്‍ പി.ഉസ്മാനാണ് ഹരജി സമര്‍പ്പിച്ചത്.

2017 ആഗസ്റ്റില്‍ ഉമ്മയെ സന്ദര്‍ശിക്കാനും മകന്‍ ഉമര്‍ മുഖ്താറിന്റെ വിവാഹത്തില്‍ പങ്കെടുക്കാനും സുപ്രീം കോടതി നിര്‍ദേശപ്രകാരം മഅ്ദനിക്ക് അനുമതി ലഭിച്ചിരുന്നു. കര്‍ണാടക സര്‍ക്കാരിന്റെ അഭിപ്രായം തേടിയ കോടതി ഹരജി നാളെ പരിഗണിക്കും
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT