Kerala

മടങ്ങി വരുന്നവര്‍ക്ക് ക്വാറന്റയിന്‍ ഉള്‍പ്പെടെയുള്ള സംവിധാനം; ഇതരസംസ്ഥാന പ്രവാസി രജിസ്‌ട്രേഷന്‍ ആരംഭിച്ചു

മടങ്ങിവരാന്‍ ആഗ്രഹിക്കുന്ന ഇതര സംസ്ഥാനങ്ങളിലെ മലയാളികളുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  മടങ്ങിവരാന്‍ ആഗ്രഹിക്കുന്ന ഇതര സംസ്ഥാനങ്ങളിലെ മലയാളികളുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. നോര്‍ക്കയുടെ www.registernorkaroots.org എന്ന വെബ്‌സൈറ്റിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. വെബ്‌സൈറ്റില്‍ ഇടതു വശത്ത് വിദേശ മലയാളികള്‍ക്കും വലതു വശത്ത് ഇതര സംസ്ഥാനത്തുള്ളവര്‍ക്കും രജിസ്റ്റര്‍ ചെയ്യാനുള്ള സംവിധാനമുണ്ട്.

പേര്, ജനന തീയതി, ആധാര്‍ അല്ലെങ്കില്‍  അംഗീകൃത തിരിച്ചറിയല്‍ രേഖ,  ഇപ്പോള്‍ ഉള്ള സ്ഥലത്തിന്റേയും കേരളത്തില്‍ എത്തിച്ചേരേണ്ട സ്ഥലത്തിന്റേയും വിശദാംശങ്ങള്‍, മടങ്ങി വരുന്നതിനുള്ള കാരണം, വരാന്‍ ഉദ്ദേശിക്കുന്ന തീയതി, യാത്രക്കായി  വാഹനം ഉപയോഗിക്കുന്നവര്‍ വാഹന നമ്പര്‍ എന്നീ വിവരങ്ങള്‍ രജിസ്‌ട്രേഷനോടുനുബന്ധിച്ച് നല്‍കണം. മറ്റ് സംസ്ഥാനങ്ങളില്‍ ചികിത്സയ്ക്ക് പോയവര്‍, കേരളത്തിലെ വിദഗ്ധ ചികിത്സയക്ക് രജിസ്റ്റര്‍ ചെയ്യുകയും തീയതി നിശ്ചയിക്കപ്പെടുകയും ചെയ്ത മറ്റ് സംസ്ഥാനങ്ങളിലെ താമസക്കാര്‍, പഠനം പൂര്‍ത്തീകരിച്ച മലയാളികള്‍, പരീക്ഷ, ഇന്റര്‍വ്യൂ , തീര്‍ത്ഥാടനം, വിനോദയാത്ര, ബന്ധുഗൃഹസന്ദര്‍ശനം എന്നിവയ്ക്കായി പോയവര്‍, ലോക്ക് ഡൗണ്‍ മൂലം അടച്ച വിദ്യാഭ്യാസ  സ്ഥാപനങ്ങളിലെ കേരളീയ വിദ്യാര്‍ത്ഥികള്‍, ജോലി നഷ്ടപ്പെട്ടവര്‍, റിട്ടയര്‍ ചെയ്തവര്‍, കൃഷി ആവശ്യത്തിന് മറ്റ് സംസ്ഥാനങ്ങളില്‍ പോയവര്‍ എന്നിവര്‍ക്ക് പ്രഥമ പരിഗണന നല്‍കും.

മടങ്ങി വരുന്നവര്‍ക്ക് ക്വാറന്റയിന്‍ ഉള്‍പ്പെടെയുള്ള സംവിധാനം ഒരുക്കുന്നതിനാണ് രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി