Kerala

മണ്ണാര്‍ക്കാട് ഹര്‍ത്താലിന്റെ മറവില്‍ ലീഗ് പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം

യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ സഫീറിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് മുസ്‌ലിം ലീഗ് മണ്ണാര്‍ക്കാട് ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ സഫീറിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് മുസ്‌ലിം ലീഗ് മണ്ണാര്‍ക്കാട് ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം. കോഴിക്കോട്  പാലക്കാട് ദേശീയ പാതയില്‍ വാഹനങ്ങള്‍ തടഞ്ഞ സമരാനുകൂലികള്‍ സ്ത്രീകള്‍ അടക്കമുള്ള യാത്രക്കാരെ അസഭ്യം പറഞ്ഞു. കൂടാതെ പ്രവര്‍ത്തകര്‍ വ്യാപകമായി അക്രമം അഴിച്ച് വിട്ടതായും ആക്ഷേപമുണ്ട്.

ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് സഫീര്‍ കൊല്ലപ്പെടുന്നത്. നഗരമദ്ധ്യത്തിലെ വസ്ത്രവ്യാപാര സ്ഥാപനത്തില്‍ കയറി സഫീറിനെ മൂന്നംഗ സംഘം കുത്തിക്കൊല്ലുകയായിരുന്നു. പ്രദേശത്ത് സി.പി.ഐ  ലീഗ് സംഘര്‍ഷം നിലനിന്നിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സഫീറിന്റെ അയല്‍വാസികളും കുന്തിപ്പുഴ നമ്പിയന്‍കുന്ന് സ്വദേശികളുമായവരാണ് കസ്റ്റഡിയിലുള്ളത്. ഇവര്‍ സി.പി.ഐ അനുഭാവികളാണെന്ന് പറയപ്പെടുന്നു.

എന്നാല്‍ സംഭവത്തിന് പിന്നില്‍ രാഷ്ട്രീയ ബന്ധമില്ലെന്നാണ് പൊലീസ് നല്‍കുന്ന വിവരം. വിദ്യാഭ്യാസകാലം മുതലുള്ള വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് വ്യക്തമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഫാന്റസി സംഭാഷണത്തിന് താല്‍പര്യമില്ല; വിദ്യാര്‍ഥികളെ വെടിവെക്കാന്‍ അമിത് ഷാ ഉത്തരവിട്ടോ എന്നാണ് ചോദ്യം'

'മാവേലി വന്നില്ലെങ്കിലും വല്ല്യേട്ടന്‍ വരണം'; ഈ ഓണത്തിന് കൈരളിയില്‍ വല്ല്യേട്ടനില്ല! പൊട്ടിക്കരഞ്ഞ് സോഷ്യല്‍ മീഡിയ

കുട്ടനാട്ടിലും, കോട്ടയത്ത് ദുരിതാശ്വാസ ക്യാംപുള്ള വിദ്യാലയങ്ങള്‍ക്കും നാളെ അവധി

'മഴവില്ലായേ...'; ദുൽഖർ സൽമാൻ ചിത്രം 'ഐ ആം ഗെയിമി'ലെ ആദ്യ ഗാനം

'പ്രിയദർശിനി' പദ്ധതി പുനഃപരിശോധിക്കണം; സർക്കാർ ജീവനക്കാരെ ഒഴിവാക്കണമെന്ന് മുസ്ലിം ലീഗ് ഭരിക്കുന്ന പഞ്ചായത്തിന്റെ പ്രമേയം