Kerala

മതസ്പര്‍ധ വളര്‍ത്തുന്ന തരത്തില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രപാരണം നടത്തിയ ടി.ജി മോഹന്‍ദാസിനെതിരെ കേസെടുത്തു

എഐവൈഎഫ് ആലപ്പുഴ ജില്ലാ സെക്രട്ടറി ടി.ടി ജിസ്‌മോന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അര്‍ത്തുങ്കല്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: മതസ്പര്‍ധ വളര്‍ത്തുന്ന തരത്തില്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയ ബിജെപി നേതാവ് ടി.ജി മോഹന്‍ദാസിനെതിരെ കേസെടുത്തു. എഐവൈഎഫ് ആലപ്പുഴ ജില്ലാ സെക്രട്ടറി ടി.ടി ജിസ്‌മോന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അര്‍ത്തുങ്കല്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്. 

ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരമാണ് കേസെടുത്തതെന്ന് ചേര്‍ത്തല ഡിവൈഎസ്പി എ.ജി ലാല്‍ പറഞ്ഞു. ഐപിസി 153(എ) പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ അഞ്ചുവര്‍ഷംവരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

അര്‍ത്തുങ്കല്‍ ശിവക്ഷേത്രം വീണ്ടെടുക്കുക എന്ന ജോലിയാണ് ഹിന്ദുക്കള്‍ ഇനി ചെയ്യേണ്ടത് എന്നായിരുന്നു മോഹന്‍ദാസിന്റെ ട്വീറ്റ്. ഇത് സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.കടുത്ത പ്രതിഷേധമാണ് മോഹന്‍ദാസിന്റെ മതസ്പര്‍ധ വളര്‍ത്തുന്ന പോസ്റ്റിനെതിരെ ഉയര്‍ന്നത്. ഈ സാഹചര്യത്തിലാണ് മോഹന്‍ദാസിനെതിരെ നിയമപരമായി നീങ്ങാന്‍ എഐവൈഎഫ് തീരുമാനിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT