Kerala

മതിയാവോളം കള്ളു കുടിച്ചു, 150 ലിറ്റര്‍ നശിപ്പിച്ചു; മോഷ്ടിക്കാന്‍ കയറിയ കള്ളുഷാപ്പില്‍ യുവാവിന്റെ വിളയാട്ടം

കള്ള് ഷാപ്പിന്റെ ജനല്‍ ആക്‌സോബ്ലേഡ് കൊണ്ട് മുറിച്ചതിന് ശേഷമാണ് യുവാവ് അകത്ത് കയറിയത്

Author : സമകാലിക മലയാളം ഡെസ്ക്

കാഞ്ഞങ്ങാട്: കള്ള് ഷാപ്പില്‍ കയറി കള്ള് മോഷ്ടിച്ചും, ബാക്കി വന്ന കള്ള നശിപ്പിച്ചും യുവാവ്. കാഞ്ഞങ്ങാടാണ് സംഭവം. കള്ള് ഷാപ്പില്‍ മോഷ്ടിക്കാന്‍ കയറി മതിയാവോളം കള്ള് കുടിച്ച യുവാവ് പിന്നെ ഉണ്ടായിരുന്ന 150 ലിറ്റര്‍ കള്ള് നശിപ്പിച്ചാണ് പോയത്. 

വെള്ളിക്കോത്ത് വീണച്ചേരി കള്ള് ഷാപ്പിലാണ് സംഭവം. കയ്യില്‍ ഒരു കുപ്പി കള്ളുമായി വരുന്ന യുവാവിനെ കണ്ട നാട്ടുകാര്‍ സംശയം തോന്നി ഉടമയെ വിവരം അറിയിച്ചു. പിന്നാലെ വന്ന് പരിശോധിച്ചപ്പോഴാണ് കള്ള് നശിപ്പിച്ചത് കണ്ടത്. 

കള്ള് ഷാപ്പിന്റെ ജനല്‍ ആക്‌സോബ്ലേഡ് കൊണ്ട് മുറിച്ചതിന് ശേഷമാണ് യുവാവ് അകത്ത് കയറിയത്. ടാങ്കില്‍ സൂക്ഷിച്ച കള്ളും, കള്ള് സൂക്ഷിക്കുന്ന കുപ്പികളും യുവാവ് പൊട്ടിച്ചു. ഈ സമയത്ത് കള്ള് എവിടെ നിന്ന് കിട്ടിയെന്ന് അന്വേഷിച്ച പ്രദേശവാസിയോട് ആവശ്യക്കാരന് കള്ള് എവിടെ നിന്ന് വേണമെങ്കിലും കിട്ടുമെന്നായിരുന്നു യുവാവിന്റെ മറുപടി. 

സംഭവവുമായി ബന്ധപ്പെട്ട് ഹൊസ്ദുര്‍ഗ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. നേരത്തെ, കള്ള് കൊടുക്കാത്തതിന്റെ പേരില്‍ ഇതേ കള്ള് ഷാപ്പ് കുത്തി തുറന്ന സംഭവത്തില്‍ ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എന്റെ കയ്യിലുള്ളതെല്ലാം അയക്കും'; 18 കാരന്‍ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ആസൂത്രണം നടത്തി; ഓഡിയോ ക്ലിപ്പ് പുറത്തുവിട്ട് പെണ്‍കുട്ടിയുടെ കുടുംബം

യുഡിഎഫ് സർക്കാർ അധികാരമേറ്റ ശേഷം ഒമ്പത് മന്ത്രിമാർ വിദേശയാത്ര നടത്തി; ഔദ്യോഗിക സന്ദർശനം ഒന്നു മാത്രം, ബാക്കിയെല്ലാം വ്യക്തിപരം

കാറളത്ത് വയോധികയെ കൊലപ്പെടുത്തിയത് സാരി കഴുത്തിൽ മുറുക്കി, 16 പവന്‍ നഷ്ടമായി; അന്വേഷണത്തിന് എസ്‌ഐടി

കൗണ്ടർ ടിക്കറ്റുകൾക്കും ഓൺലൈനിനു സമാനമായ ഇൻഷുറൻസ് പരിരക്ഷ നൽകണം; ഇന്ത്യൻ റെയിൽവേയോട് സുപ്രീം കോടതി

"അന്ന' ചെയ്യാമെന്ന് ഞാൻ ഏറ്റിരുന്നില്ല'; വെളിപ്പെടുത്തി അരവിന്ദ് സ്വാമി, 'ജോഷി ചതിച്ച് ആശാനെ' എന്ന് സോഷ്യൽ മീഡിയ