Kerala

പൊലീസുകാരന്‍ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി; വൈദ്യപരിശോധന വൈകിപ്പിച്ചതിന് എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

കുന്നിക്കോട് പ്രിന്‍സിപ്പല്‍ എസ്.ഐ. എന്‍.അശോക് കുമാറിനെതിരേയാണ് നടപടി എടുത്തത്

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം; മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ പൊലീസുകാരന്റെ വൈദ്യപരിശോധന വൈകിപ്പിച്ചതിന് എസ്‌ഐക്ക് സസ്‌പെന്‍ഷന്‍. കുന്നിക്കോട് പ്രിന്‍സിപ്പല്‍ എസ്.ഐ. എന്‍.അശോക് കുമാറിനെതിരേയാണ് നടപടി എടുത്തത്. പൊലീസുകാരന്റെ വാഹനമിടിച്ച വെട്ടിത്തിട്ട സ്വദേശി വിജയന്‍ നല്‍കിയ പരാതിയിലാണ് കൊല്ലം റൂറല്‍ പോലീസ് മേധാവി ഹരിശങ്കര്‍ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.

കഴിഞ്ഞ 14ന് രാത്രി ഏഴിന് കമുകുംചേരി ചിറ്റാശ്ശേരിയിലായിരുന്നു സംഭവം. രണ്ടുവര്‍ഷമായി മെഡിക്കല്‍ ലീവിലുള്ള ചക്കുവരയ്ക്കല്‍ സ്വദേശിയായ പോലീസുകാരന്‍ ബിജു മദ്യലഹരിയില്‍ വാഹനം ഓടിച്ച് വിജയന്റെ വണ്ടിയില്‍ ഇടിച്ചിരുന്നു. ഇടിച്ച കാര്‍ നിര്‍ത്തിയില്ല. പോലീസുകാരന്‍ വണ്ടി മറ്റൊരാള്‍ക്ക് കൈമാറുകയും ചെയ്തു. പോലീസുകാരന്‍ മദ്യപിച്ചിരുന്നെന്ന് ദൃക്‌സാക്ഷികളായ നാട്ടുകാര്‍ ചൂണ്ടിക്കാണിച്ചെങ്കിലും ഇയാളെ സംരക്ഷിക്കുന്ന നിലപാടാണ് എസ്ഐ സ്വീകരിച്ചതെന്ന് വിജയന്‍ റൂറല്‍ എസ്പിക്ക് പരാതി നല്‍കി. പ്രാഥമികാന്വേഷണത്തില്‍ എസ്ഐയുടെ ഭാഗത്ത് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഫോം 6ല്‍ ഒരു കോമ പോലും മാറ്റിയില്ല'; സുപ്രീംകോടതി പരാമര്‍ശത്തിന് പിന്നാലെ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മധ്യകേരളത്തില്‍ ശക്തമായ മഴ തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Today's Rashi Phalam October 06| ശ്രദ്ധക്കുറവ് ഒഴിവാക്കുക, വിവാഹ ആലോചനയിൽ തീരുമാനം ഉണ്ടാകാം

സല്‍മാന്‍ ആഘയെ പുറത്താക്കി പാകിസ്ഥാന്‍; ടി20 ടീമിന് പുതിയ ക്യാപ്റ്റന്‍

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനം : അഭിമുഖത്തില്‍ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കാൻ ഹൈക്കോടതി നിർദേശം