Kerala

മദ്യപിച്ച് ബോധമില്ലാതെ കാറുമായി പാഞ്ഞു: ചാലക്കുടിയില്‍ നിയന്ത്രണം വിട്ട കാറിടിച്ച് നിരവധി പേര്‍ക്ക് പരിക്ക് 

ഇയാള്‍ ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് നിരവധി വാഹനങ്ങളെയാണ് ഇടിച്ച് തെറിപ്പിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

ചാലക്കുടി: മദ്യപിച്ച് കാര്‍ ഓടിച്ചയാള്‍ നിയന്ത്രണമില്ലാതെ വാഹനങ്ങളില്‍ പോയി ഇടിപ്പിച്ച് നിരവധി പേര്‍ക്ക് പരിക്ക്. ചാലക്കുടിയിലാണ് നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് ആളുകള്‍ക്ക് പരിക്കേറ്റത്. കാര്‍ ഡ്രൈവര്‍ ചാലക്കുടി സ്വദേശി ജോസ് മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ഇന്നലെ രാത്രി പത്തു മണിയോടെ ചാലക്കുടി ടൗണിലാണ് സംഭവം. ജോസിനെ പോലീസ് അറസ്റ്റ് ചെയ്തു. 

ഇയാള്‍ ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് നിരവധി വാഹനങ്ങളെയാണ് ഇടിച്ച് തെറിപ്പിച്ചത്. നിരവധി വാഹനങ്ങള്‍ക്ക് കേടുപാട് സംഭവിച്ചു. ആനമല ജംഗ്ഷന്‍ മുതല്‍ നോര്‍ത്ത് ജംഗ്ഷന്‍ വരെയാണ് ജോസിന്റെ കാര്‍ നിയന്ത്രണമില്ലാതെ പാഞ്ഞത്. ആദ്യം മുന്നില്‍ ഓടിയിരുന്ന ബൈക്ക് ഇടിച്ചു തെറിപ്പിച്ചു. ബൈക്ക് യാത്രികരായ ലിജോ, ഭാര്യ അനു, മകന്‍ അലന്‍ എന്നിവര്‍ സെന്റ് ജെയിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്. അനു ഇനിയും ഗുരുതരാവസ്ഥ തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. 

തുടര്‍ന്ന് ചാലക്കുടി സ്വദേശിയായ സതീഷ് ഓടിച്ച ഓട്ടോറിക്ഷയിലാണ് ജോസിന്റെ കാര്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ മൂന്ന് തവണ മറിഞ്ഞാണ് ഓട്ടോറിക്ഷ വീണത്. അപകടത്തെ തുടര്‍ന്ന് പ്രകോപിതരായ നാട്ടുകാര്‍ ജോസിനെ കയ്യേറ്റം ചെയ്യുകയും കാര്‍ തല്ലി പൊളിക്കുകയും ചെയ്തു. വൈദ്യ പരിശോധനക്ക് ശേഷം ജോസ് ഇപ്പോള്‍ പോലീസ് കസ്റ്റഡിയില്‍ തുടരുകയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കടുത്ത ചൂടില്‍ നിന്ന് ആശ്വാസമാകുമോ? ശക്തമായ മഴ വരുന്നു; ബുധനാഴ്ച നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

മുഖ്യമന്ത്രി കസേരയ്ക്കായുള്ള അടിപിടി തുടരുന്നു; സ്ഥാനമൊഴിയണമെന്ന് കെപിസിസിക്ക് ഹൈബി ഈഡന്റെ കത്ത്

രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ പിഎച്ച്‌ഡി, അവസാന തീയതി മെയ് 10

ഗൂഗിള്‍ പേയോ ഫോണ്‍ പേയോ വേണ്ട; ഇനി വാട്‌സ്ആപ്പിലൂടെയും മൊബൈല്‍ റീചാര്‍ജ് ചെയ്യാം

5443 റണ്‍സ്, എലീറ്റ് പട്ടികയില്‍ ധോനിയെ പിന്തള്ളി കെഎല്‍ രാഹുല്‍

SCROLL FOR NEXT