കൊച്ചി: മദ്യലഹരിയില്‍ പൊലീസ് സ്റ്റേഷനിലെ ലോക്കപ്പില്‍ അഴിഞ്ഞാടി പ്രതികള്‍. പള്ളുരുത്തി സ്റ്റേഷന്‍ ലോക്കപ്പിലിട്ട പ്രതികള്‍ പൊലീസിനെ അസഭ്യം പറയുകയും, നഗ്നതാ പ്രദര്‍ശനം നടത്തുകയുമായിരുന്നു.
ബൈക്ക് യാത്രികരായ ദമ്പതികളെ മര്‍ദ്ദിച്ചതിനായിരുന്നു ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കോടതി ഇവരെ റിമാന്‍ഡ് ചെയ്തു. പള്ളുരുത്തി സ്വദേശികളായ അജീഷ്, നിജില്‍, സുല്‍ഫിക്കര്‍ എന്നിവരെയാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്.
അറസ്റ്റ് ചെയ്യുന്ന സമയത്ത് തന്നെ മൂന്ന് പേരും മദ്യലഹരിയില്‍ ആയിരുന്നുവെന്ന് പൊലീസ് പറയുന്നു. ലോക്കപ്പിലെ പൈപ്പ് കണക്ഷനും, ബക്കറ്റുമെല്ലാം പ്രതികള്‍ നശിപ്പിച്ചിട്ടുമുണ്ട്. പിടിയിലായ രണ്ട് പേര്‍ക്കെതിരെ നേരത്തെ ലഹരി മരുന്ന് കേസും നിലവിലുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates