കൊച്ചി: ചൊവ്വാഴ്ച മുതല് ശനിയാഴ്ച സംസ്ഥാനത്ത് വിവിധ ജില്ലകളില് നേരിയ തോതില് മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ചൊവ്വാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില് മഴ പെയ്യുമെന്നാണ് അറിയിപ്പ്.
വ്യാഴാഴ്ച എറണാകുളം, മലപ്പുറം ജില്ലയില് മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. വെള്ളി, ശനി ദിവസങ്ങളില് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലും നേരിയ തോതില് മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നീരീക്ഷണ കേന്ദ്രം അറിയിച്ചു.
അതേസമയം കോഴിക്കോട് അടക്കം നാല് ജില്ലകളില് വരും ദിവസങ്ങളില് കനത്ത ചൂടിന് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അലപ്പുഴ, കോട്ടയം, തൃശൂര് എന്നീ ജില്ലകളില് രണ്ട് മുതല് മൂന്ന് ഡിഗ്രി വരെ താപനില ഉയരാന് ഇടയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates