കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും സന്ദര്‍ശനം നടത്തുന്നു 
Kerala

മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാനം പത്തു ലക്ഷം നല്‍കും, പരുക്കേറ്റവര്‍ക്കു തുടര്‍ ചികിത്സ

അതിശയകരമായ രീതിയിലാണ് രക്ഷാപ്രവര്‍ത്തനം നടന്നത്. ഇതില്‍ പങ്കെടുത്തവരെ അഭിനന്ദിക്കുന്നതായ് മുഖ്യമന്ത്രി

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ പത്തു ലക്ഷം രൂപ വീതം ധന സഹായം നല്‍കും. പരുക്കേറ്റവരുടെ തുടര്‍ ചികിത്സയ്ക്കും സര്‍ക്കാര്‍ സഹായം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെ മുഖ്യമന്ത്രിയും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സന്ദര്‍ശിച്ചു.

ദൗര്‍ഭാഗ്യകരമായ സംഭവമാണ് കരിപ്പൂരില്‍ ഉണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം എത്രയും വേഗം പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കും. പരുക്കേറ്റവരുടെ തുടര്‍ ചികിത്സയിലും സര്‍ക്കാരിന് ശ്രദ്ധയുണ്ട്. ഏത് ആശുപത്രിയില്‍ വേണമെങ്കിലും ചികിത്സയ്ക്കു സൗകര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അപകടമുണ്ടായ ഉടനെ രക്ഷാപ്രവര്‍ത്തനം സജീവമായി നടന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാട്ടുകാരും ആരോഗ്യപ്രവര്‍ത്തകരും മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചു. അതിശയകരമായ രീതിയിലാണ് രക്ഷാപ്രവര്‍ത്തനം നടന്നത്. ഇതില്‍ പങ്കെടുത്തവരെ അഭിനന്ദിക്കുന്നതായ് മുഖ്യമന്ത്രി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Delhi Protest: അഭിജീത് ദീപ്‌കെയും നേഹ ബോറയും കസ്റ്റഡിയില്‍

ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്

മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനം; മുഖ്യമന്ത്രിയും ദേവസ്വംമന്ത്രിയും നാളെ ശബരിമലയില്‍

മിസോറമിനെ 83 റൺസിൽ ഒതുക്കി; കേരള വനിതകൾക്ക് തകർപ്പൻ ജയം

'ഓരോ വീടും ജന്തർ മന്തർ ആകണം, അവകാശങ്ങൾ ചോദിക്കാനുള്ള ഊർജം നമുക്ക് ഉണ്ടാകണം'; പ്രതിഷേധത്തിന് പിന്തുണയുമായി റിമ