മരിച്ച ഷാഹിര്‍ 
Kerala

മലപ്പുറം ആള്‍ക്കൂട്ട മര്‍ദനം : പെണ്‍കുട്ടിയും വിഷം കഴിച്ചു ; അതീവ ഗുരുതരാവസ്ഥയില്‍

മര്‍ദനത്തില്‍ മനംനൊന്ത ഷാഹിര്‍ വീട്ടില്‍ എത്തിയ ഉടനെ വിഷം കഴിക്കുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട് : മലപ്പുറത്ത് ആള്‍ക്കൂട്ട ആക്രമണത്തിനിരയായതിനെ തുടര്‍ന്ന് ജീവനൊടുക്കിയ യുവാവിന്റെ പെണ്‍സുഹൃത്തും വിഷം കഴിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

ആള്‍ക്കൂട്ട ആക്രമണത്തില്‍ മനംനൊന്ത് വിഷം കഴിച്ച പുതുപ്പറമ്പ് പൊട്ടിയില്‍ വീട്ടില്‍ ഹൈദരലിയുടെ മകന്‍ ഷാഹിര്‍ (22) ആണ് ചൊവ്വാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്ന ഷാഹിറിനെ, പെണ്‍കുട്ടിയുടെ ബന്ധുക്കളാണ് മര്‍ദിച്ചത്.

ഞായറാഴ്ച രാത്രി ബൈക്കില്‍ പോകുമ്പോഴായിരുന്നു ഷാഹിറിനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു. വിവരം അറിഞ്ഞെത്തിയ അമ്മ ഷൈലജയെയും അനുജന്‍ ഷിബിലിനെയും അവര്‍ മര്‍ദ്ദിച്ചു. രാത്രി ഒന്‍പതുമുതല്‍ പന്ത്രണ്ടുമണിവരെ മര്‍ദിച്ചതായാണ് പരാതി. മൊബൈല്‍ഫോണും കൈക്കലാക്കി.

മര്‍ദനത്തില്‍ മനംനൊന്ത ഷാഹിര്‍ വീട്ടില്‍ എത്തിയ ഉടനെ വിഷം കഴിക്കുകയായിരുന്നു.  ആശുപത്രിയിലെത്തിച്ച ഷാഹിര്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് ചൊവ്വാഴ്ച പുലര്‍ച്ചെയോടെ മരിക്കുകയായിരുന്നു. ചികിത്സയില്‍ കഴിയുന്ന ഷിബിലിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരേ കോട്ടയ്ക്കല്‍ പൊലീസ് കേസെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു