Kerala

മലപ്പുറത്ത് മൊബൈല്‍ റീചാര്‍ജ് ഷോപ്പുകള്‍ തുറക്കാന്‍ അനുമതി, കൊറിയര്‍ സേവനങ്ങളെയും അവശ്യസര്‍വീസാക്കി

ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ മൊബൈല്‍ റീചാര്‍ജ് ഷോപ്പുകളും കൊറിയര്‍ സേവനങ്ങളും അവശ്യസര്‍വീസായി അനുവദിക്കുമെന്ന് ജില്ലാ കലക്ടര്‍

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ മൊബൈല്‍ റീചാര്‍ജ് ഷോപ്പുകളും കൊറിയര്‍ സേവനങ്ങളും അവശ്യസര്‍വീസായി അനുവദിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. മൊബൈല്‍ റീചാര്‍ജ് ഷോപ്പുകള്‍ക്കും കൊറിയര്‍ സ്ഥാപനങ്ങള്‍ക്കും രാവിലെ ഏഴ് മുതല്‍ വൈകീട്ട് അഞ്ചുവരെ  പ്രവര്‍ത്തിക്കാം. കൂടാതെ കൊറിയര്‍ ഡെലിവറി രാത്രി എട്ട് വരെ പ്രവര്‍ത്തിക്കാനുള്ള അനുമതിയുമുണ്ട്. ഇത്തരം സ്ഥാപനങ്ങളില്‍ ജോലി ചെയുന്നവര്‍ക്ക് സ്ഥാപനത്തിന്റെ ഐഡി കാര്‍ഡുകള്‍ നിര്‍ബന്ധമാണ്.

ഹോട്ടലുകള്‍ക്കും രാവിലെ ഏഴ് മുതല്‍ വൈകീട്ട് അഞ്ച് വരെ പ്രവര്‍ത്തിക്കാം. പാര്‍സല്‍ സേവനങ്ങള്‍ മാത്രമേ അനുവദിക്കുകയുള്ളൂ.  രാത്രി എട്ടു വരെ ഭക്ഷണത്തിന്റെ ഹോം ഡെലിവറി നല്‍കാം. ഹോട്ടല്‍ ജീവനക്കാര്‍ സ്വന്തം ഐഡി കാര്‍ഡുകള്‍ കയ്യില്‍ കരുതേണ്ടതുണ്ട്.  ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സ്ഥാപനങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ കലക്ടര്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT