മലപ്പുറം: മലപ്പുറം രണ്ടത്താണി ദേശീയപാതയിൽ വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു. കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കണ്ണൂർ കേളകം സ്വദേശി ഡൊമിനിക് ജോസഫ്, മകളുടെ മകൻ മൂന്നു വയസുകാരൻ ഡാൻ ജോർജ് എന്നിവരാണ് മരിച്ചത്.
പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം. ഡൊമിനികിന്റെ ഭാര്യ മേഴ്സി, മകളുടെ ഭർത്താവ് ജോർജ് എന്നിവർക്ക് അപകടത്തിൽ പരിക്കേറ്റു. ഇവരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates