Kerala

മാതാപിതാക്കളെ മകന്‍ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു; സംഭവം എളമക്കരയില്‍ 

വീടിന് പുറത്തിറങ്ങി നിന്ന അമ്മ സരസ്വതി അച്ഛന്‍ ഷംസു വന്നതിന് ശേഷം അകത്തേക്ക് കയറുമ്പോഴാണ് സുനില്‍ ഇരുവരേയും ആക്രമിച്ചത്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എളമക്കരയില്‍ മാതാപിതാക്കളെ മകന്‍ തലയ്ക്കടിച്ച് കൊലപ്പെടുത്തി. എളമക്കര സ്വദേശികളായ ഷംസു എ ശേഖരന്‍, ഭാര്യ സലസ്വതി എന്നിവരാണ് മരിച്ചത്. ഇവരുടെ മകന്‍ സനലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചും, വാക്കത്തികൊണ്ട് വെട്ടിയുമാണ് മുപ്പതുകാരനായ സനല്‍ മാതാപിതാക്കളെ കൊലപ്പെടുത്തിയത്. വീട്ടിലെ ഒരു മുറിയിലാണ് ഇരുവരുടേയും മൃതദേഹം കിടന്നിരുന്നത്. സനല്‍ മാനസീക പ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു എന്ന് നാട്ടുകാര്‍ പറയുന്നു. 

തിങ്കളാഴ്ച രാവിലെ അമ്മയെ സനല്‍ വാക്കത്തി ഉയര്‍ത്തി ഭീഷണിപ്പെടുത്തിയിരുന്നു. ഇതോടെ വീടിന് പുറത്തിറങ്ങി നിന്ന അമ്മ സരസ്വതി അച്ഛന്‍ ഷംസു വന്നതിന് ശേഷം അകത്തേക്ക് കയറുമ്പോഴാണ് സുനില്‍ ഇരുവരേയും ആക്രമിച്ചത്. ഡിസിപി പുങ്കുഴലി കൊലപാതകം നടന്ന വീട്ടിലെത്തി. 

വീട്ടില്‍ നിന്ന് തന്നെയാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലായ പ്രതി മാനസികാസ്വസ്ഥ്യത പ്രകടിപ്പിക്കുന്നുണ്ട്. ഇത് ചോദ്യം ചെയ്യലിലും ബുദ്ധിമുട്ടാവുന്നു. ഇരുവരുടേയും മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT