Kerala

മാനസിക വെല്ലുവിളി നേരിടുന്ന മകനും അച്ഛനും കിണറ്റിൽ മരിച്ച നിലയിൽ

കളിച്ചുകൊണ്ടിരിക്കെ ജോജോസ് പുരയിടത്തിലുള്ള കിണറ്റില്‍ വീഴുകയും രക്ഷിക്കാനിറങ്ങിയ ജോസ് റപ്പായി കിണറ്റില്‍ അകപ്പെടുകയുമായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

തൃശ്ശൂര്‍: മുളങ്കുന്നത്തുകാവില്‍ മാനസിക വെല്ലുവിളി നേരിടുന്ന മകനും അച്ഛനും കിണറ്റില്‍ വീണ് മരിച്ച നിലയില്‍. ജോജോസ് (19), ജോസ് റപ്പായി (56) എന്നിവരാണ് മരിച്ചത്. കളിച്ചുകൊണ്ടിരിക്കെ ജോജോസ് പുരയിടത്തിലുള്ള കിണറ്റില്‍ വീഴുകയും രക്ഷിക്കാനിറങ്ങിയ ജോസ് റപ്പായി കിണറ്റില്‍ അകപ്പെടുകയുമായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

സംഭവം കണ്ടവര്‍ ആരുമില്ല. വൈകിട്ട് 6.15 ഓടെ ഇരുവരും കിണറ്റില്‍ വീണ് മരിച്ച നിലയില്‍ പ്രദേശവാസികളാണ് കണ്ടെത്തിയത്. തുടര്‍ന്ന് വിവരമറിഞ്ഞെത്തിയ ഫയര്‍ ഫോഴ്‌സ് മൃതദേഹങ്ങള്‍ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രക്ഷാപ്രവര്‍ത്തിനിടെ ജീവന്‍ വെടിഞ്ഞ രാജേഷിന്റെ കുടുംബം കടക്കെണിയില്‍; സര്‍ക്കാര്‍ സഹായം കാത്ത് വീട്ടുകാര്‍

വീട്ടില്‍പോയി ചോദിച്ചാല്‍ മതി എന്നു പറഞ്ഞില്ലല്ലോ, വിരട്ടലിന് മുന്നില്‍ വിറയ്ക്കില്ല; മഹാരാജാസിലെ പ്രതിഷേത്തില്‍ റോജി എം ജോണ്‍

പ്രസിദ്ധ് കൃഷ്ണ ഫിറ്റ് അല്ല; അക്വിബ് നബി ഏകദിന ടീമില്‍

കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ചട്ടവിരുദ്ധമായി ഡിജെ പാര്‍ട്ടി; പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് മദ്യം വിളമ്പി, പൊലീസ് നടപടി

'പന്നി എന്ന് വിളിച്ച് ബോഡി ഷെയ്മിങ്, ഡാന്‍സിന് വണ്ണം പ്രശ്‌നമല്ല'; പ്രതികരിച്ച് ഷംന കാസിം