Kerala

അധ്യാപകരുടെ സമരം ഒത്തുതീര്‍പ്പായി; മുക്കം കെഎംസിടിയില്‍ നാളെ മുതല്‍ ക്ലാസുകള്‍ തുടങ്ങും

മാനേജ്‌മെന്റ് അനുകൂല നിലപാട് എടുത്തതോടെയാണ് സമരം ഒത്തുതീര്‍പ്പിലേക്ക് എത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: മുക്കം കെഎംസിടി ആയുര്‍വേദ മെഡിക്കല്‍ കോളേജില്‍ രണ്ടാഴ്ചയായി തുടരുന്ന പ്രതിഷേധ സമരം ഒത്തുതീര്‍പ്പായി. മാനേജ്‌മെന്റ് അനുകൂല നിലപാട് എടുത്തതോടെയാണ് സമരം ഒത്തുതീര്‍പ്പിലേക്ക് എത്തിയത്. ശമ്പള വര്‍ധന, പിരിച്ചുവിട്ട അധ്യാപകരെ തിരിച്ചെടുക്കല്‍ തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊളേജിലെ അധ്യാപകരും വിദ്യാര്‍ത്ഥികളുമാണ് സമരരംഗത്തേക്ക് ഇറങ്ങിയത്. ജോര്‍ജ്ജ് എം തോമസ് എംഎല്‍എയുടെ മദ്ധ്യസ്ഥതയിലാണ് ചര്‍ച്ച നടന്നത്. സമരം ഒത്തു തീര്‍പ്പായതിനെത്തുടര്‍ന്ന് നാളെ മുതല്‍ വീണ്ടും ക്ലാസുകള്‍  തുടങ്ങും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഹർജിക്കാരില്‍ ഒരാള്‍ പെരുമാറ്റം വിശദീകരിക്കേണ്ടി വരും' ; രാഹുലിൻറെ ഹർജിയിൽ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നോട്ടീസ്

ഇത്തിരി സ്ഥലത്ത് ഒത്തിരി കോളിഫ്ലവര്‍; 90 ദിവസത്തില്‍ വിളവെടുക്കാം

'മറുപടി കൊടുത്തില്ലെങ്കിൽ അഹങ്കാരി, തിരിച്ചാണെങ്കിൽ ജോലി ഒന്നുമില്ലെന്ന് പറയും; ഞാൻ അതൊക്കെ ചെയ്യുന്നതിൽ എന്താണ് തെറ്റ് ?'

ഉപരാഷ്ട്രപതിയുടെ സന്ദർശനം: കോഴിക്കോട് നഗരപരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ഉച്ചയ്ക്ക് ശേഷം അവധി

ഹൈവേയില്‍ വാഹനം ബ്രേക്ഡൗണായാല്‍ എന്തു ചെയ്യണം?; വിവരിച്ച് മോട്ടോര്‍ വാഹന വകുപ്പ്