Kerala

മുന്‍ എംഎല്‍എ വി കെ ബാബുവിന്റെ മകള്‍ വാഹനാപകടത്തില്‍ മരിച്ചു

വൈപ്പിന്‍ മുന്‍ എംഎല്‍എ പരേതനായ വി കെ ബാബുവിന്റെ മകള്‍ അനഘ വി ബാബു വാഹനാപകടത്തില്‍ മരിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വൈപ്പിന്‍ മുന്‍ എംഎല്‍എ പരേതനായ വി കെ ബാബുവിന്റെ മകള്‍ അനഘ വി ബാബു വാഹനാപകടത്തില്‍ മരിച്ചു. ഇന്നു രാവിലെ പറവൂരില്‍ ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കവെയായിരുന്നു അപകടം.

കനത്ത മഴയില്‍ വാഹനം തെന്നി നീങ്ങി ലോറിയില്‍ ഇടിച്ചായിരുന്നു അപകടമെന്ന് പൊലീസ് വ്യക്തമാക്കി.  പഴങ്ങനാട് സമരിറ്റന്‍സ് ആശുപത്രിയില്‍ നഴ്‌സാണ്.

കോണ്‍ഗ്രസ് (എസ്) നേതാവും ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അംഗവുമായിരുന്ന പിതാവ് വി.കെ. ബാബു കഴിഞ്ഞ ഏപ്രില്‍ 20 നാണ് അന്തരിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

3 പേര്‍ സ്‌കൂട്ടറില്‍ പോയതുകൊണ്ട് ഇടിക്കാമോ ? പ്രതികളുടെ ജാമ്യാപേക്ഷയില്‍ വിധി നാളെ

തുടങ്ങി 'സ്മൃതി യുഗം'! 19 റണ്‍സിനിടെ വീണത് 4 വിക്കറ്റുകള്‍, വിറച്ച് ജയിച്ച് ഇന്ത്യ

മാനവീയം വീഥിയിലെ പ്രതിഷേധം; മൈക്ക് സെറ്റ് പിടിച്ചെടുക്കാൻ പൊലീസ് ശ്രമിച്ചെന്ന് പരാതി, ബഹളം

ശുഭ്മാന്‍ ഗില്‍ രഞ്ജി കളിക്കും!

നേഹ ബോറ അജ്ഞാത കേന്ദ്രത്തിലോ....? ആരോപണം