Kerala

മുരിങ്ങ മരത്തിലൂടെ കയറി മതില്‍ ചാടിക്കടന്നു; വനിത തടവുകാര്‍ രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്

ജയിലില്‍ നിന്ന് അരകിലോമീറ്റര്‍ അകലെയുള്ള പ്രദേശത്തെ സിസിടിവിയിലാണ് ജയില്‍ ചാടുന്ന ദൃശ്യങ്ങള്‍ പതിഞ്ഞത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം; അട്ടക്കുളങ്ങര വനിത ജയിലിലെ രണ്ട് പ്രതികള്‍ രക്ഷപ്പെട്ടത് മതില്‍ ചാടിക്കടന്ന്. കൃഷിത്തോട്ടത്തിലെ മുരിങ്ങയിലൂടെ കയറിയാണ് ഇരുവരും മതില്‍ചാടിക്കടന്നത്. ശില്‍പ്പമോള്‍ സന്ധ്യ എന്നിവരെയാണ് വൈകിട്ടോടെ കാണാതായത്. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് മതില്‍ ചാടിയാണ് ഇരുവരും രക്ഷപ്പെട്ടതെന്ന് മനസിലായത്. 

ജയിലില്‍ നിന്ന് അരകിലോമീറ്റര്‍ അകലെയുള്ള പ്രദേശത്തെ സിസിടിവിയിലാണ് ജയില്‍ ചാടുന്ന ദൃശ്യങ്ങള്‍ പതിഞ്ഞത്. ചുരുദാര്‍ ധരിച്ച് ഓടിപ്പോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ജയില്‍ ചാടി എവിടെവെച്ചെങ്കിലും വസ്ത്രം മാറിയശേഷമാകാം ഓടിപ്പോയത് എന്നാണ് കരുതുന്നത്. എന്നാല്‍ ഇവിടെനിന്ന് ഇരുവരും എങ്ങോട്ടേക്കാണ് പോയത് എന്നതിന്റെ സൂചനകള്‍ ലഭിച്ചിട്ടില്ല. 

സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതികളാണ് ഇരുവരും. ജയിലില്‍ വെച്ചാണ് ഇവര്‍ പരിചയപ്പെടുന്നത്. ഒരാള്‍ വര്‍ക്കല സ്വദേശിയാണ്. മറ്റൊരാളുടെ വീട് വര്‍ക്കലയില്‍ നിന്ന് പത്ത് കിലോമീറ്റര്‍ മാറി.  ഈ പ്രദേശങ്ങളിലും പരിശോധന നടക്കുന്നുണ്ട്. 

നാലര മണിക്കു ശേഷം ഇവരെ കാണാനില്ലന്ന് സഹതടവുകാര്‍ പറഞ്ഞതിനെ തുടര്‍ന്നാണ് അന്വേഷണം തുടങ്ങിയത്. ജയിലിനകത്തും പുറത്തുമായി ജയില്‍ ഉദ്യോഗസ്ഥരും പൊലീസും ചേര്‍ന്ന് തെരച്ചില്‍ നടത്തിയിരുന്നു. ജയിലിനുള്ളില്‍ പ്രതികള്‍ ഒളിച്ചിരിപ്പുണ്ടെന്ന സംശയത്തില്‍ ഡോഗ് സ്‌ക്വാഡിനെ ഉപയോഗിച്ചും പരിശോധന നടത്തിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!

കാസര്‍കോട് തൃക്കരിപ്പൂരില്‍ വീട്ടമ്മ കിണറ്റില്‍ വീണ് മരിച്ചു

മലപ്പുറത്ത് തോട്ടില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു

കണ്ണൂരിലെ മലയോര മേഖലയില്‍ കനത്ത മഴ; പാല്‍ചുരം റോഡ് തകര്‍ന്നു, പഴശ്ശി ഡാം തുറക്കും