Kerala

മുസ്ലീംലീഗ് വിട്ട് നേതാക്കള്‍ സിപിഎമ്മില്‍; നേരിന്റെ പക്ഷത്തെക്കുള്ള ഒഴുക്ക് ഇനിയും തുടരുമെന്ന് പി ജയരാജന്‍

നേരിന്റെ പക്ഷത്തെക്കുള്ള ഒഴുക്ക് ഇനിയും തുടരുമെന്ന്  പി ജയരാജന്‍ - മുസ്ലീംലീഗ് വിട്ട നേതാക്കന്‍മാര്‍ സിപിഎമ്മിന്റെ ഭാഗമായി പ്രവര്‍ത്തിക്കും

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കണ്ണൂരില്‍ മുസ്ലീം ലീഗില്‍ നിന്നും  രാജിവെച്ച നേതാക്കള്‍ക്ക് സ്വീകരണവുമായി സിപിഎം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ നേതൃത്വത്തിലാണ് ലീഗ് ബന്ധം ഉപേക്ഷിച്ച് വന്നവര്‍ക്ക് സ്വീകരണം നല്‍കി. മുസ്ലിം ലീഗ് മുന്‍ ശാഖാ പ്രസിഡന്റുമാരായ സിദ്ദിഖ്.എം,അബ്ദുള്‍ ഖാദര്‍ പി.പി, എംപി അബ്ദുറഹിമാന്‍ എന്നിവരാണ് സിപിഎമ്മുമായി ചേര്‍്ന്ന പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. 

മുന്‍പ് സിപിഎമ്മിന്  പ്രവര്‍ത്തന സ്വാതന്ത്ര്യം ഇല്ലാതിരുന്ന പച്ചക്കോട്ടയായിരുന്നു പെടേനയെന്നും ലീഗല്ലാതെ മറ്റൊരു പാര്‍ട്ടിക്കും പ്രവര്‍ത്തിക്കാന്‍ സാധിക്കാത്തിടത്തുനിന്നാണ് പ്രവര്‍ത്തകര്‍ പാര്‍ട്ടിയിലേക്കെത്തുന്നതെന്ന് ജയരാജന്‍ പറഞ്ഞു. നേരിന്റെ പക്ഷത്തെക്കുള്ള ഒഴുക്ക് ഇനിയും തുടരുമെന്നും ജയരാജന്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45 ചോദ്യങ്ങള്‍ ഓണ്‍ലൈന്‍ സ്റ്റഡി മെറ്റീരിയലില്‍ നിന്ന് അതേപടി പകര്‍ത്തി; പിഎസ് സിയെ വെട്ടിലാക്കി ക്രൈംബ്രാഞ്ച് കണ്ടെത്തല്‍

വിജയ് സേതുപതി- മിഷ്കിൻ കൂട്ടുകെട്ടിന്റെ 'ട്രെയിൻ'; റിലീസ് തീയതി പുറത്ത്

പാലക്കാട് ചെറുമകന്റെ കുത്തേറ്റ് മുത്തശ്ശന്‍ മരിച്ചു

യാചകരെ കാണുമ്പോള്‍ പണം നല്‍കേണ്ട, പകരം... മലപ്പുത്ത് സ്മൈല്‍!

റബ്ബര്‍ എസ്റ്റേറ്റില്‍ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി, മരക്കൊമ്പില്‍ തുണി, അന്വേഷണം