കൊച്ചി: ഭാര്യയുമായുള്ള കലഹത്തിന്റെ പേരില്‍ വാടക വീടിന് തീവച്ച് ഭര്‍ത്താവ്. പുതുവൈപ്പ് പി ജെ പ്രിന്‍സസ് ഹോട്ടലിന് തെക്കുവശം വാടകയ്ക്കു താമസിക്കുന്ന ചെല്ലാനം കക്കടവ് വലിയകത്തില്‍ ജയപ്രകാശാണ് വീടിനു തീവച്ച് സ്ഥലം വിട്ടത്. ഒളിവില്‍ പോയ ജയപ്രകാശിനെ പിന്നീട് ഞാറയ്ക്കല്‍ പൊലീസ് പിടികൂടി.
മേനാച്ചേരി ശാലിനി ഡോമനിക്കിന്റെ വീടാണ് ഇവര്‍ പണയത്തിന് എടുത്തിരുന്നത്. ഇത് ഈ 31ന് ഒഴിയേണ്ടതാണ്. മൂന്നരലക്ഷം രൂപ നല്‍കി ഒരു വര്‍ഷത്തേക്കാണ് പണയത്തിനെടുത്തിരുന്നത്. ഈ തുക തനിക്ക് തരണമെന്നാവശ്യപ്പെട്ടു ജയപ്രകാശ് ഭാര്യയുമായി കലഹിച്ചു. ഭാര്യ സ്മിത ശാലിനി ഞാറയ്ക്കല്‍ പൊലീസില്‍ പരാതി നല്‍കി.
ഉപദ്രവിക്കുമെന്ന് ഭയമുണ്ടെന്നു പറഞ്ഞപ്പോള്‍ സ്മിതയോട് അയല്‍പക്കത്ത് താമസിക്കാന്‍ പൊലീസ് നിര്‍ദേശിച്ചു. ഇതിനിടയിലാണ് വീടിന് തീ കൊളുത്തിയത്. തീയില്‍ ജനല്‍ച്ചില്ലുകളെല്ലാം തകര്‍ന്നു. പുറത്തേക്ക് തീ പടര്‍ന്നില്ല. പൊലീസെത്തിയാണ് തീ കെടുത്തിയത്. ഇവര്‍ക്ക് 13ഉം 10ഉം വയസുള്ള രണ്ട് ആണ്‍മക്കളുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates