Kerala

മൂന്നാറിലേക്ക് ബിജെപി എംപിമാര്‍

സുരേഷ് ഗോപി, രാജീവ് ചന്ദ്രശേഖരന്‍, റിച്ചാര്‍ഡ് ഹേ എന്നിവരെ കൂടാതെ കേരളത്തില്‍ നിന്നുള്ള എംഎല്‍എ ഒ രാജഗോപാലും സംഘത്തിലുണ്ടാകും. ഈ മാസം 14നാണ് സന്ദര്‍ശനം

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മൂന്നാര്‍ കയ്യേറ്റത്തെ പഠിക്കുന്നതിനായിയ ബിജെപി എംപിമാര്‍ മൂന്നാര്‍ സന്ദര്‍ശിക്കും. സുരേഷ് ഗോപി, രാജീവ് ചന്ദ്രശേഖരന്‍, റിച്ചാര്‍ഡ് ഹേ എന്നിവരെ കൂടാതെ കേരളത്തില്‍ നിന്നുള്ള എംഎല്‍എ ഒ രാജഗോപാലും സംഘത്തിലുണ്ടാകും. ഈ മാസം 14നാണ് സന്ദര്‍ശനം. 

കേരളത്തില്‍ ഇരുമുന്നണികളുടെ കാലത്തും മൂന്നാറില്‍വലിയ തോതിലുള്ള കയ്യേറ്റമുണ്ടായിട്ടുണ്ട്. ഇരുമുന്നണികളുടെയും പിന്തുണയോടെയാണ് മൂന്നാറിലെ വന്‍കിടകയ്യേറ്റമെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു.വന്‍കിട കയ്യേറ്റക്കകാര്‍ എങ്ങനെ ഇത്ര റിസോര്‍ട്ടുകള്‍ കെട്ടിപ്പൊക്കിയെന്നത് വിശദീകരിക്കേണ്ട ഉത്തരവാദിത്തം ഭരിക്കുന്നവര്‍ വ്യക്തമാക്കണമെന്നുമാണ് ബിജെപിയുടെ നയം.

മൂന്നാര്‍ സന്ദര്‍ശിക്കുന്ന എംപിമാരുടെ സംഘം മൂന്നാറിനെ പറ്റിയുള്ള വസ്തുതാ വിവര റിപ്പോര്‍ട്ട് കേന്ദ്ര പരിസ്ഥിതിക്ക് മന്ത്രിക്ക് സമര്‍പ്പിക്കും. കൂടാതെ കേന്ദ്രസംഘം അടുത്ത ദിവസം മൂന്നാറിലെത്തുമെന്ന് ബിജെപി പ്രസിഡന്റ് കുമ്മനം പറഞ്ഞു. മൂന്നാറില്‍ സാധാരണക്കാരായ കുടിയേറ്റക്കാര്‍ക്ക് ഉടന്‍ ഭൂമി ലഭ്യമാക്കണമെന്നതാണ് ബിജെപി നിലപാട്. സര്‍വകക്ഷിയോഗം ചേര്‍ന്നത് കൊണ്ട് കാര്യമായില്ലെന്നും ഭുരഹിതര്‍ക്ക് ഭൂമി എങ്ങനെ നല്‍കാമെന്നതായിരുന്നു യോഗം ചര്‍ച്ച ചെയ്യേണ്ടെതെന്നും കുമ്മനം പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഗുസ്തിയില്‍ ഉത്തരകൊറിയയെ മലര്‍ത്തിയടിച്ച് ഇന്ത്യ; അമന്‍ സെഹ്റാവത്തിലൂടെ സ്വര്‍ണമെഡല്‍ ഇരുപതായി

പ്രതിമാസം 9,250 രൂപ വരെ ​ഗ്യാരണ്ടി പെന്‍ഷന്‍; 7.4 ശതമാനം പലിശ; മാസം തോറുമുള്ള വരുമാന പദ്ധതി

"96' സിനിമയ്ക്ക് മുൻപ് ​ഗോവിന്ദ് വസന്ത ഇല്ല; ആ പാട്ട് ചെയ്യാനാണ് ഏറ്റവും ബുദ്ധിമുട്ടിയത്, പക്ഷേ അത് സിനിമയിലില്ല'

യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു, സ്വര്‍ണവും പണവും കവര്‍ന്നു; യുവാവ് പിടിയില്‍

'വെള്ളം കുടിക്കുന്നത് നിര്‍ത്തി, ദാഹിക്കുമ്പോള്‍ ഐസ് ക്യൂബ് നക്കും'; ആ സിനിമയ്ക്ക് വിജയ് ദേവരക്കൊണ്ട എല്ലാം നല്‍കി, പക്ഷെ...!