Kerala

മൂന്നാറില്‍ ഹരിത ട്രൈബ്യൂണല്‍ ഇടപെടല്‍, വനം വകുപ്പിനും ഇടുക്കി കലക്ടര്‍ക്കും നോട്ടീസ്

എല്ലാ പരിസ്ഥിതി നിയമങ്ങളെയും ലംഘിച്ച് മൂന്നാറില്‍ വന്‍ കെട്ടിടങ്ങള്‍ ഉയര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് ട്രൈബ്യൂണല്‍ ചൂണ്ടിക്കാട്ടി. അനധികൃത കയ്യേറ്റവും ഖനനവും മൂന്നാറിന്റെ ജൈവപ്രകൃതി നശിപ്പിച്ചുകൊണ്ടിരിക

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കുന്നതിനുള്ള നടപടികള്‍ രാഷ്ട്രീയ വിവാദങ്ങളില്‍ സ്തംഭിക്കുന്നതിനിടെ വിഷത്തില്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ ഇടപെടുന്നു. മൂന്നാര്‍ കയ്യേറ്റങ്ങളെക്കുറിച്ച് ഹരിത ട്രൈബ്യൂണല്‍ കേസെടുത്തു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിതല്‍ സ്വമേധയാ ആണ് ട്രൈബ്യൂണല്‍ നടപടി. 

വനം പരിസ്ഥിതി വകുപ്പു സെക്രട്ടറി, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍, ഇടുക്കി ജില്ലാ കലക്ടര്‍, വനം വകുപ്പ് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍, മൂന്നാര്‍ മുനിസിപ്പല്‍ കമ്മിഷണര്‍ എന്നിവര്‍ക്ക് നോട്ടീസ് അയക്കാന്‍ ട്രൈബ്യൂണല്‍ നിര്‍ദേശിച്ചു. കേസ് ജസ്റ്റിസ് ഡോ. പി ജ്യോതിമണിയുടെ ബെഞ്ച്് അടുത്ത മാസം മൂന്നിന് പരിഗണിക്കും. 

എല്ലാ പരിസ്ഥിതി നിയമങ്ങളെയും ലംഘിച്ച് മൂന്നാറില്‍ വന്‍ കെട്ടിടങ്ങള്‍ ഉയര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് ട്രൈബ്യൂണല്‍ ചൂണ്ടിക്കാട്ടി. അനധികൃത കയ്യേറ്റവും ഖനനവും മൂന്നാറിന്റെ ജൈവപ്രകൃതി നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് ഇക്കാര്യത്തില്‍ സ്വമേധയാ നടപടികളിലേക്കു കടക്കുന്നതെന്ന് ട്രൈബ്യൂണല്‍ വ്യക്തമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസം: ഹിമാചൽ പ്രദേശ് 250 മെഗാവാട്ട് നൽകും; കെ സി വേണുഗോപാലിന്റെ ഇടപെടൽ നിർണ്ണായകമായി

സഞ്ജു തുടരും... ടോസ് ഇന്ത്യക്ക്, ആദ്യം ബൗളിങ്

'ടൂറിസം മേഖലയില്‍ വേണ്ടത് പ്രൊഫഷണല്‍ സമീപനം, പ്രാദേശിക സമൂഹങ്ങള്‍ക്ക് കൂടി നേട്ടമുണ്ടാകണം'

3 ഐപിഎൽ ക്യാപ്റ്റൻമാർ ഇന്ത്യൻ ഏകദിന ടീമിലേക്ക്!

ഓവർ ടേക്ക് ചെയ്തതിനെ തുടർന്നുണ്ടായ തർക്കം: നെടുങ്കണ്ടത്ത് ബസ് ജീവനക്കാരെ വളഞ്ഞിട്ട് മർദ്ദിച്ച സിപിഎം പ്രവർത്തകർ അറസ്റ്റിൽ