Kerala

'മൂസക്കായി എന്താ പാത്തൂനെ കൂട്ടാഞ്ഞത്?' ; ആശുപത്രിയില്‍ കാണാനെത്തിയ താരത്തോട് കുഞ്ഞ് ആരാധകന്‍

മൂസയോട് അവന്‍ തന്റെ ആഗ്രഹം പറഞ്ഞു: 'വലുതായാല്‍ ഒരു എം80 വണ്ടി വാങ്ങണം.'

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട് : നടന്‍ വിനോദ് കോവൂര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലുള്ള തന്റെ അരികിലെത്തിയപ്പോള്‍ മുഹമ്മദ് റഹ്മത്തുല്ലയെന്ന എട്ടുവയസുകരന് ആഗ്രഹസാഫല്യത്തിന്റെ നിര്‍വൃതി. എം80 മൂസ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രശസ്തനായ ചലച്ചിത്രതാരം വിനോദ് കോവൂരിനെ കാണണമെന്നത് റഹ്മത്തുല്ലയുടെ ഏറെക്കാലമായുള്ള ആഗ്രഹമാണ്. ജന്‍മനാ ഒരു കാലിനു സ്വാധീനക്കുറവുള്ള റഹ്മത്തുല്ല വര്‍ഷങ്ങളായി ചികിത്സയിലാണ്. കാല്‍മുട്ടിനുള്ള ശസ്ത്രക്രിയയ്ക്കു ശേഷം രണ്ടാഴ്ചയായി മെഡിക്കല്‍ കോളജിലെ 24ാം വാര്‍ഡിലാണ് ബാലന്‍.

ആശുപത്രിക്കിടക്കയില്‍ വെച്ചും എം80 മൂസയെ കാണണമെന്ന ആഗ്രഹം റഹ്മത്തുല്ല അറിയിച്ചിരുന്നു. റഹ്മത്തുല്ലയുടെ തൊട്ടടുത്ത കട്ടിലില്‍ കിടക്കുന്നവര്‍ വിനോദ് കോവൂരിന്റെ നാട്ടുകാരാണ്. ഇവരാണ് ആരാധകന്റെ ആഗ്രഹം നടനെ അറിയിച്ചത്. തുടര്‍ന്ന് എറണാകുളത്തെ ഷൂട്ടിങ് സ്ഥലത്തുനിന്ന് വിനോദ് മെഡിക്കല്‍ കോളജില്‍ എത്തുകയായിരുന്നു. 

മിഠായിയുമായി തന്നെ കാണാനെത്തിയ പ്രിയകഥാപാത്രത്തെ കണ്ടപ്പോള്‍ റഹ്മത്തുല്ല ആദ്യം നാണിച്ചു. പിന്നീട് ഏറെ വിശേഷങ്ങളും പങ്കുവച്ചു. മൂസയോട് അവന്‍ തന്റെ ആഗ്രഹം പറഞ്ഞു: 'വലുതായാല്‍ ഒരു എം80 വണ്ടി വാങ്ങണം.' പോവാന്‍ നേരം താരത്തോട് ഒരു ചോദ്യവും ആരാധകന്‍ ചോദിച്ചു... 'മൂസക്കായി എന്താ പാത്തൂനെ കൂട്ടാഞ്ഞത്?' പെരിന്തല്‍മണ്ണ ഇഎംഎസ് ആശുപത്രിക്കു സമീപം താമസിക്കുന്ന അബ്ദുല്‍റസാഖിന്റെയും ഷഹബാനത്തിന്റെയും മകനാണ് മുഹമ്മദ് റഹ്മത്തുല്ലയെന്ന എട്ടുവയസുകാരന്‍. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം