Kerala

മൊബൈല്‍ മോഷണത്തില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങി; ഒന്നര ലക്ഷത്തിന്റെ മൊബൈല്‍ കൈക്കലാക്കി വീണ്ടും പിടിയില്‍

കോയമ്പത്തൂര്‍ സ്വദേശിയായ സ്വര്‍ണ വ്യാപാരിയുടെ വില കൂടിയ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച യുവാവ് പിടിയില്‍

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കോയമ്പത്തൂര്‍ സ്വദേശിയായ സ്വര്‍ണ വ്യാപാരിയുടെ വില കൂടിയ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച യുവാവ് പിടിയില്‍. കോഴിക്കോട് നാദാപുരം, അരൂര്‍, ചാലുപറമ്പത്ത് സ്വദേശി റഫീഖ് (38)ആണ് പിടിയിലായത്. മൂകാംബിക ക്ഷേത്ര ദര്‍ശനം കഴിഞ്ഞു കോയമ്പത്തൂരിലേക്ക് ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന വെങ്കിടേഷ് എന്നയാളുടെ ഒന്നര ലക്ഷത്തോളം രൂപ വില വരുന്ന മൊബൈല്‍ ഫോണ്‍ അതി വിദഗ്ധമായി പ്രതി കൈക്കലാക്കുകയായിരുന്നു.

നോര്‍ത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ അഷ്‌റഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ സഹായത്തോടെ തമിഴ്‌നാട് പോത്തനൂര്‍ പൊലീസാണ് പ്രതിയെ പിടികൂടിയത്. സമാനമായ കേസില്‍ കോഴിക്കോട് കസബ സ്‌റ്റേഷനില്‍ അറസ്റ്റ് ചെയ്യപ്പെട്ട പ്രതി ജാമ്യത്തില്‍ ഇറങ്ങി ഒരു മാസത്തിനകമാണ് വീണ്ടും പിടിയിലായത്. വടകരയിലെ ഒരു പള്ളിയില്‍ നിന്നായിരുന്നു ഇയാള്‍ നേരത്തെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചത്.

നോര്‍ത്ത് അസിസ്റ്റന്റ് കമീഷണറുടെ പ്രത്യേക അന്വേഷണ സംഘത്തിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തമിഴ്‌നാട് പൊലിസുമായ് ചേര്‍ന്നു നടത്തിയ അന്വേഷണത്തിനൊടുവില്‍ പോത്തനൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ ശിവചന്തിരന്‍ ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം, മരിച്ചത് യുവാവ്; കണ്ണൂരില്‍ രണ്ടുപേര്‍ ചികിത്സയില്‍

കോക്രോച്ച് ജനത പാര്‍ട്ടി സ്ഥാപകന് നേരെ ആക്രമണം; നിരവധി തവണ മുഖത്തടിച്ചു- വിഡിയോ

ഗുരുവായൂരില്‍ സ്വര്‍ണ പ്രഭയില്‍ തിളങ്ങി നവീകരിച്ച ദീപസ്തംഭം; ആഭ്യന്തര മന്ത്രിക്ക് വെണ്ണ കൊണ്ട് തുലാഭാരം

നിപയ്ക്ക് പുറമെ മലേറിയയും, കോഴിക്കോട് ഇതര സംസ്ഥാന തൊഴിലാളിക്ക് രോഗം സ്ഥിരീകരിച്ചു

കെഎസ്ആർടിസിയിലെ സൗജന്യയാത്രയ്ക്ക് തുടക്കം, പത്മകുമാറിനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT