Kerala

മോദിയാണ് പിണറായിയുടെ ഗുരു; പറയുന്നതെല്ലാം അതേപടി ഏറ്റെടുക്കുന്നുവെന്ന് കെ സുധാകരന്‍

നരേന്ദ്രമോദിയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഗുരുവെന്ന് കെ സുധാകരന്‍

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഗുരുവെന്ന് കണ്ണൂര്‍ എംപിയും കോണ്‍ഗ്രസ് നേതാവുമായ കെ സുധാകരന്‍. കൊറോണക്കെതിരെ ടോര്‍ച്ച് അടിക്കണമെന്ന് പറഞ്ഞ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി സ്വാഗതം ചെയ്യുകയാണ്. ആദ്യം പാത്രം മുട്ടി കൊറോണയെ തുരത്താമെന്നും,ഇപ്പോള്‍ മച്ചിന്റെ മുകളില്‍ നിന്ന് ലൈറ്റടിക്കാനും പറയുന്ന പ്രധാനമന്ത്രിയുടെ തലക്ക് വല്ല അസുഖവുമുണ്ടോ എന്നും കെ സുധാകരന്‍ പരിഹസിക്കുന്നു.

നരേന്ദ്രമോദിയെയാണ് മുഖ്യമന്ത്രി മാതൃകയാക്കുന്നത്. പ്രധാനമന്ത്രിയുടെ അതേ പൊളിറ്റിക്കല്‍ മാനേജ്‌മെന്റ് ആണ് പിണറായിയുടേത്. മോദിയുടേതിനോട് കിടപടിക്കുന്ന യാത്രയാണ് പിണറായിയും നടത്തുന്നത്. അദ്ദേഹം ഫ്‌ളൈറ്റ് എടുക്കുന്നു. ഇദ്ദേഹവും ഫ്‌ളൈറ്റ് എടുക്കുന്നു. ഗുരുവിന്റെ സ്ഥാനത്താണ് പിണറായി വിജയന് മോദിയെന്നും സുധാകരന്‍ പറഞ്ഞു.

കൊവിഡ് 19 പ്രതിരോധത്തിന്റെ പേരില്‍ സിപിഐഎം കണ്ണൂരില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നതായും സുധാകരന്‍ പറഞ്ഞു. സിപിഎം നേതാവ് എം വി ജയരാജന് കൊവിഡ് നിരീക്ഷണത്തിലുള്ളവരുടെ ഫോണ്‍ നമ്പര്‍ കിട്ടിയ സംഭവത്തില്‍ കേസ്സെടുത്ത് അന്വേഷിക്കണം. ഡിവൈഎഫ്‌ഐ കൊടികുത്തി കമ്മ്യൂണിറ്റി കിച്ചന്‍ നടത്തുകയാണെന്നും, സര്‍ക്കാര്‍ സൗജന്യങ്ങള്‍ പാര്‍ട്ടിയുടെതാക്കുന്നതായും കെ സുധാകരന്‍ പറഞ്ഞു
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21