Kerala

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കുറ്റിപ്പുറം പാലത്തിൽ ഇന്ന് മുതൽ രാത്രി ​ഗതാ​ഗതം നിരോധിച്ചു

ദേശീയപാതയിലെ കുറ്റിപ്പുറം പാലത്തിൽ ഇന്ന് രാത്രി മുതൽ ഗതാഗതം നിരോധിക്കും

Author : സമകാലിക മലയാളം ഡെസ്ക്

കുറ്റിപ്പുറം: ദേശീയപാതയിലെ കുറ്റിപ്പുറം പാലത്തിൽ ഇന്ന് രാത്രി മുതൽ ഗതാഗതം നിരോധിക്കും. രാത്രി ഒൻപത് മുതൽ രാവിലെ ആറ് വരെ എട്ട് ദിവസത്തേക്കാണ് ഗതാഗത നിരോധനം.

ഉപരിതലത്തിലെ അറ്റകുറ്റപ്പണിക്കായി അടയ്ക്കുന്നതിനാലാണ് ​ഗതാ​ഗത നിരോധനം.  കാൽനടയായി മാത്രമേ പാലം കടക്കാനാവൂ.

കോഴിക്കോട് ഭാഗത്തു നിന്ന് തൃശ്ശൂർ ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ പുത്തനത്താണിയിൽ നിന്ന് പട്ടർനടക്കാവ് - തിരുനാവായ- ബിപി അങ്ങാടി- ചമ്രവട്ടം വഴിയോ വളാഞ്ചേരിയിൽ നിന്ന് കൊപ്പം പട്ടാമ്പി പെരുമ്പിലാവ് വഴിയോ പോകണം. തൃശ്ശൂരിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുന്നവർ എടപ്പാളിൽ നിന്നോ നടുവട്ടത്തു നിന്നോ തിരിഞ്ഞ് പൊന്നാനി - ചമ്രവട്ടം വഴിയും പോകണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

SCROLL FOR NEXT