സ്വര്‍ണക്കടത്തു കേസില്‍ പിടിയിലായ സ്വപ്നയെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ (ഫയല്‍) 
Kerala

യുഎഇ അറ്റാഷെ ഇന്ത്യ വിട്ടു

സ്വര്‍ണക്കടത്തു കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെ തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റിലെ അറ്റാഷെ റാഷിദ് ഖാമിസ് അല്‍ അഷ്മിയ ഇന്ത്യ വിട്ടു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെ തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റിലെ അറ്റാഷെ റാഷിദ് ഖാമിസ് അല്‍ അഷ്മിയ ഇന്ത്യ വിട്ടു. ഞായറാഴ്ച ഡല്‍ഹിയിലേക്കു പോയ അറ്റാഷെ രണ്ടു ദിവസം മുമ്പ് രാജ്യം വിട്ടതായാണ് വിവരം.

യുഎഇ കോണ്‍സുലേറ്റ് വഴിയുള്ള കള്ളക്കടത്ത് അന്വേഷണം നിര്‍ണായക ഘട്ടത്തിലേക്കു നീങ്ങുന്നതിനിടെയാണ് അറ്റാഷെയുടെ മടക്കം. ഇദ്ദേഹത്തെ യുഎഇ തിരികെ വിളിച്ചതാണോയെന്ന കാര്യം വ്യക്തമല്ല. വിദേശകാര്യമന്ത്രാലയത്തെ അറിയിച്ചതിനു ശേഷമാണോ നീക്കമെന്നും അറിയിവായിട്ടില്ല.

കോണ്‍സുലേറ്റ് ജനറലിന്റെ ചുമതല വഹിച്ചിരുന്ന അറ്റാഷെയുടെ പേരില്‍ വന്ന പാഴ്‌സലില്‍നിന്നാണ് 30 കിലോ സ്വര്‍ണം പിടിച്ചത്. മുമ്പും സമാനമായ രീതിയില്‍ സ്വര്‍ണം കടത്തിയിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കേസില്‍ പിടിയിലായ പ്രതികള്‍ അറ്റാഷെ അടക്കമുള്ള കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ മൊഴി നല്‍കിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെയാണ് റാഷിദ് ഖാമിസ് അല്‍ അഷ്മിയ രാജ്യം വിട്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT