Kerala

രമ്യ ഹരിദാസിന് അയ്യങ്കാളി കര്‍മശ്രേഷ്‌ഠ പുരസ്‌കാരം 

ദ്രാവിഡ കലാ സാംസ്‌കാരികവേദിയുടെ മഹാത്മ അയ്യങ്കാളി കര്‍മശ്രേഷ്‌ഠ പുരസ്‌കാരം രമ്യ ഹരിദാസ്‌ എം പിക്ക്‌

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ദ്രാവിഡ കലാ സാംസ്‌കാരികവേദിയുടെ മഹാത്മ അയ്യങ്കാളി കര്‍മശ്രേഷ്‌ഠ പുരസ്‌കാരം രമ്യ ഹരിദാസ്‌ എം പിക്ക്‌. പാര്‍ശ്വവത്‌കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്കായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ്‌ അവാര്‍ഡ്‌. 10,001 രൂപയും മൊമെന്റോയും അടങ്ങുന്ന പുരസ്‌കാരം 28നു സാഹിത്യ അക്കാഡമി ചങ്ങമ്പുഴ ഹാളില്‍ വി ഡി  സതീശന്‍ എംഎല്‍എ നല്‍കും. 

2019ല്‍ എസ്‌എസ്‌എല്‍സി, പ്ലസ്‌ ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ്‌ നേടിയ പട്ടികജാതി/പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാർത്ഥികൾക്കുളള  ഡോ. അംബേദ്‌ക്കര്‍ അക്ഷര പുരസ്‌കാരവും വിതരണം ചെയ്യുമെന്നു ഭാരവാഹികളായ കെ സി സുബ്രഹ്‌മണ്യന്‍, വി കെ. ദാസന്‍, എ പി  കൃഷ്‌ണന്‍, പി ടി രവീന്ദ്രന്‍, ശിവകുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

SCROLL FOR NEXT