Kerala

രാജേന്ദ്രനെ തള്ളി വിഎസ്;ദേവികുളം സബ് കളക്ടറുടെ നടപടികള്‍ തൃപ്തികരം 

സബ് കളക്ടറെ മാറ്റണമെന്നുള്ള സിപിഐഎം ഇടുക്കി പ്രാദേശിക നേതൃത്വത്തിന്റെ നിലപാടിനെ തള്ളി വിഎസ് അച്യുതാനന്ദന്‍

Author : സമകാലിക മലയാളം ഡെസ്ക്

ദേവികുളം സബ് കളക്ടറെ മാറ്റണമെന്നുള്ള സിപിഐഎം ഇടുക്കി പ്രാദേശിക നേതൃത്വത്തിന്റെ നിലപാടിനെ തള്ളി വിഎസ് അച്യുതാനന്ദന്‍. സബ് കളക്ടറുടെ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമാണ്. സബ് കളക്ടറെ മാറ്റേണ്ടതില്ല. മുഴുവന്‍ കയ്യേറ്റങ്ങളും പൊളിച്ചു  കളയണം. വിഎസ് പറഞ്ഞു.

ദേവികുളം സബ് കളക്ടറെ നീക്കണം എന്നാവശ്യപ്പെട്ട് സിപിഐഎം പ്രവര്‍ത്തകര്‍ എസ് രാജേന്ദ്രന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ സമരത്തിലാണ്. ഇന്നലെ ഇടുക്കി ജില്ലാ സെക്രട്ടറി സബ് കളക്ടര്‍ക്കെതിരെ രംഗത്തെത്തിയിരുന്നു.സബ് കളക്ടര്‍ ചട്ടം ലംഘിക്കുകയാണ് എന്നായിരുന്നു ജില്ലാ സെക്രട്ടറി കെ.ക ജയചന്ദ്രന്റെ ആരോപണം. ഭൂമി കയ്യേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഇടുക്കിയില്‍ സിപിഐഎമ്മും സിപിഐയും രണ്ടു തട്ടിലാണ്. സബ് കളക്ടറെ മാറ്റേണ്ടതില്ല എന്നാണ് സിപിഐ നിലപാട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'ദൈവവും സാത്തനും തമ്മിലുള്ള ചൂതു കളിയാണ് നമ്മുടെയൊക്കെ ജീവിതം'; 24 മണിക്കൂറിൽ 5 മില്യൺ കാഴ്ചക്കാരുമായി 'ഐ ആം ഗെയിം' ട്രെയ്‌ലർ

'അധിക്ഷേപം ഒന്നിനും പരിഹാരമല്ല'; യുവാക്കള്‍ക്ക് മാപ്പ് നല്‍കി പ്രധാനമന്ത്രി

'പട്ടി കടിക്കുന്നത് നോക്കുകയല്ല പഞ്ചായത്തിന്റെ പണി'; 19 വര്‍ഷത്തെ നിയമപോരാട്ടം; 70കാരന് പലിശ സഹിതം 30,000 നഷ്ടപരിഹാരം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത