Kerala

രാജ്ഭവന് മുന്നില്‍ എസ്ഡിപിഐ പ്രതിഷേധ സംഗമം ഇന്ന്; ചന്ദ്രശേഖര്‍ ആസാദ് പങ്കെടുക്കും

പൗരത്വനിയമത്തിനെതിരെ രാജ്ഭവന് മുന്നില്‍ എസ്ഡിപിഐ സംഘടിപ്പിക്കുന്ന പ്രതിഷേധ സംഗമത്തില്‍ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് മുഖ്യഅതിഥിയാകും

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പൗരത്വനിയമത്തിനെതിരെ രാജ്ഭവന് മുന്നില്‍ എസ്ഡിപിഐ സംഘടിപ്പിക്കുന്ന പ്രതിഷേധ സംഗമത്തില്‍ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് മുഖ്യഅതിഥിയാകും. പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുക, എന്‍ആര്‍സി ഉപേക്ഷിക്കുക, ഭരണഘടന സംരക്ഷിക്കുക എന്നീ അവശ്യങ്ങള്‍ മുന്‍നിര്‍ത്തി കേരളം രാജ്ഭവനിലേക്ക് എന്ന പ്രമേയത്തിലാണ് സിറ്റിസണ്‍സ് മാര്‍ച്ച് നടത്തുന്നത്.

കേരളത്തിലെ പതിമൂന്ന് ജില്ലകള്‍ പിന്നിട്ട ശേഷമാണ് മാര്‍ച്ച് തിരുവനന്തപുരത്ത് എത്തുന്നത്. എസ്ഡിപിഐ നേതാവ് എകെ ഫൈസി പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യും. ചന്ദ്രശേഖര്‍ ആസാദ്് മാര്‍ച്ചിനെ അഭിസംബോധന ചെയ്യും. എസ്ഡിപിഐ സംസ്്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ രോഹിത് വെമുല രക്തസാക്ഷി ദിനമായി ജനുവരി 17ന് കാസര്‍കോട് നിന്നാരംഭിച്ച ജാഥയാണ് ഇന്ന് തിരുവനന്തപുരത്ത് എത്തുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹം'; വ്യാജരേഖയില്‍ അന്വേഷണം; കേസ് എടുക്കാന്‍ ഡിജിപിയുടെ നിര്‍ദേശം

മുഖ്യമന്ത്രിക്കെതിരെ വ്യാജ വിവാഹരേഖ; ആന്റോ ഒന്നാം പ്രതി; പൊലീസ് നടപടി അടിയന്തരാവസ്ഥയെ ഓര്‍മിപ്പിക്കുന്നത്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'സ്വാതന്ത്ര്യസമര സേനാനി വെടിയുണ്ടകള്‍ നേരിട്ടതുപോലെ...'; മഹുവ മൊയ്ത്രക്കെതിരെ വീണ്ടും മുട്ടയേറ്

'മഞ്ജുവാര്യര്‍ പാലിക്കുന്ന മൗനവും സമചിത്തതയും ഒരു സ്ത്രീയുടെ ഔദാര്യം മാത്രമാണ്'

ചായ മുതൽ ബീഫ് വരെ; ആർത്തവദിനങ്ങളിൽ അകറ്റിനിർത്തേണ്ട ഭക്ഷണങ്ങൾ