പ്രതീകാത്മക ചിത്രം 
Kerala

രോഗിയായ ഭര്‍ത്താവിനെ പരിചരിക്കാനെന്ന പേരില്‍ യാത്രാനുമതി; യുവതി കാമുകനൊപ്പം ഒളിച്ചോടി; വീട്ടുകാരുടെ പരാതിയില്‍ ട്വിസ്റ്റ്

രോഗിയായ ഭര്‍ത്താവിനെ പരിചരിക്കാനെന്ന പേരില്‍ യാത്രാനുമതി; യുവതി കാമുകനൊപ്പം ഒളിച്ചോടി; വീട്ടുകാരുടെ പരാതിയില്‍ ട്വിസ്റ്റ്

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: രോഗിയായ ഭര്‍ത്താവിനെ പരിചരിക്കാനെന്ന പേരില്‍ യാത്രാ പാസ് സംഘടിപ്പിച്ച യുവതി കാമുകനൊപ്പം ഒളിച്ചോടി. വെളിയങ്കോട് സ്വദേശിയായ യുവതിയാണ് പൊലിസിനെ കബളിപ്പിച്ച് കണ്ണൂരിലേക്കു യാ്ത്രാ പാസ് സംഘടിപ്പിച്ചത്. പിന്നീടു വീട്ടുകാരുടെ പരാതിയില്‍ പിടിയിലായ യുവതി വീട്ടുകാരുടെ തന്നെ സമ്മതത്തോടെ കാമുകനെ വിവാഹം ചെയ്തു.

യുവതിയെ കാണാനില്ലെന്ന പരാതിയുമായി വീട്ടുകാര്‍ പൊന്നാനി പൊലീസ് സ്‌റ്റേഷനിലെത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തായത്.

വര്‍ഷങ്ങള്‍ക്കു മുന്‍പേ വിവാഹ മോചിതയായ യുവതി രോഗിയായ ഭര്‍ത്താവിനെ പരിചരിക്കാന്‍ എ്ന്നു പറഞ്ഞാണ് യാത്രാ പാസ് സംഘടിപ്പിച്ചത്. വീട്ടുകാരുടെ പരാതിയെത്തുടര്‍ന്നു കാര്യം മനസിലായ പൊലീസ് യുവതിയെയും കാമുകനെയും കയ്യോടെ പൊക്കി.

കണ്ണൂരില്‍ ബിസിനസ് ചെയ്യുന്ന യുവാവുമായി യുവതിക്ക് ഫോണിലൂടെയുള്ള അടുപ്പമായിരുന്നു. രണ്ടുപേരും ഒളിച്ചോടാന്‍ പദ്ധതിയിട്ടിരുന്നെങ്കിലും ലോക് ഡൗണായതിനാല്‍ ഒന്നും നടക്കാതെ പോകുകയായിരുന്നു. ലോക് ഡൗണ്‍ നീട്ടിയതോടെ പൊലിസിനെ കബളിപ്പിച്ച് യാത്രാനുമതി സംഘടിപ്പിക്കുകയായിരുന്നു.

കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയിലും പൊലീസിനെ തെറ്റിദ്ധരിപ്പിച്ച് യാത്രാനുമതി നേടിയതിനും അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ച രണ്ടുപേരും പിന്നീട് ബന്ധുക്കളുടെ സാന്നിധ്യത്തില്‍ വിവാഹിതരായി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT