Kerala

റേഷന്‍ കടയില്‍ ഇനി ജോലിക്ക് അധ്യാപകരും; റേഷന്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നുണ്ടോ എന്നുറപ്പാക്കണം

സ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി അധ്യാപകരെ റേഷന്‍ കടയില്‍ ജോലിക്ക് നിയോഗിച്ച് കണ്ണൂരില്‍ കലക്ടറുടെ ഉത്തരവ്

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: സ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി അധ്യാപകരെ റേഷന്‍ കടയില്‍ ജോലിക്ക് നിയോഗിച്ച് കണ്ണൂരില്‍ കലക്ടറുടെ ഉത്തരവ്. കോവിഡ് 19 പ്രതിരോധത്തിന് അധ്യാപകരെ നിയോഗിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇതു സംബന്ധിച്ച ഉത്തരവുകള്‍ നഗരസഭകള്‍ക്കും വിദ്യാഭ്യാസ ഉപഡയറക്ടര്‍, പഞ്ചായത്ത് ഉപഡയറക്ടര്‍ തുടങ്ങിയവര്‍ക്കും അയച്ചു.

ഉത്തരവു പ്രകാരം അധ്യാപകരെ  റേഷന്‍ കടകളില്‍ റൊട്ടേഷന്‍ വ്യവസ്ഥയില്‍ ജോലിക്ക് നിയോഗിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഉത്തരവ് ചൊവ്വാഴ്ച മുതല്‍ തന്നെ നടപ്പാക്കാനാണ് നിര്‍ദേശം. ഹോട്‌സ്‌പോട്ടായി പ്രഖ്യാപിച്ച പ്രദേശങ്ങളില്‍ സര്‍ക്കാര്‍ സൗജന്യ റേഷന്‍ കിറ്റ് വിതരണം ചെയ്യുന്നുണ്ട്. റേഷന്‍ ഉപഭോക്താക്കള്‍ക്ക് ഈ സാധനങ്ങള്‍ സൗജന്യമായി ലഭ്യമാകുന്നുണ്ട് എന്ന് ഉറപ്പു വരുത്തുകയാണ് അധ്യാപകരുടെ ദൗത്യം. ഇവിടങ്ങളില്‍ അധ്യാപകരുടെ സാന്നിധ്യത്തില്‍ ആയിരിക്കണം ഹോം ഡെലിവറി നടത്തേണ്ടത്.

ഓരോ റേഷന്‍ കടകളും നിലനില്‍ക്കുന്ന പ്രദേശത്തെ അധ്യാപകരെയാണ് ഇതിനായി ഉപയോഗിക്കേണ്ടത് എന്നാണ് വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്കുള്ള നിര്‍ദേശം. കിറ്റുകള്‍ വാര്‍ഡ് മെമ്പര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരെ മാത്രം ചുമതലപ്പെടുത്തിയായിരിക്കണം വിതരണം ചെയ്യേണ്ടത്. ഭക്ഷണ കിറ്റ് വിതരണം ചെയ്യുമ്പോള്‍ കാര്‍ഡ് ഉടമകളില്‍ നിന്ന് ഇവര്‍ യാതൊരു പ്രതിഫലവും പറ്റുന്നില്ലെന്ന് ഉറപ്പു വരുത്തേണ്ടതും അധ്യാപകരുടെ ചുമതലയാണ്. താലൂക്ക് സപ്ലൈ ഓഫിസര്‍ക്കായിരിക്കും ഇതിന്റെ മേല്‍നോട്ട ചുമതലയെന്നും ഉത്തരവില്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT