ഫയൽ ചിത്രം 
Kerala

ലക്ഷദ്വീപിൽ കുടുങ്ങിയവരുമായി കപ്പൽ കൊച്ചിയിലെത്തി ; എംവി അറേബ്യന്‍ സീയിൽ 121 പേർ

എംവി അറേബ്യന്‍ സീ എന്ന കപ്പലാണ് കൊച്ചിയിൽ എത്തിയത്. കപ്പലിൽ121 യാത്രക്കാരാണ് ഉൾപ്പെടുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി :  ലോക്ക്ഡൗണിനെ തുടര്‍ന്ന് ലക്ഷദ്വീപില്‍ കുടുങ്ങിയവരുമായുള്ള ആദ്യ യാത്രാകപ്പല്‍ കൊച്ചിയിലെത്തി. എംവി അറേബ്യന്‍ സീ എന്ന കപ്പലാണ് കൊച്ചിയിൽ എത്തിയത്. കപ്പലിൽ121 യാത്രക്കാരാണ് ഉൾപ്പെടുന്നത്.

ഇന്നലെ വൈകിട്ടോടെയാണ് ദ്വീപിൽ നിന്നും കപ്പൽ കൊച്ചിയിലേക്ക് യാത്ര തിരിച്ചത്. സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ചെയ്യുന്നവരും ആരോഗ്യ പ്രവര്‍ത്തകരുമാണ് കൂടുതലായും കപ്പലിലുള്ളത്.

250 പേര്‍ക്ക് കയറാവുന്ന കപ്പലില്‍ സാമൂഹിക അകലം പാലിക്കേണ്ടതിനാലാണ് 121 യാത്രക്കാരെ കയറ്റി യാത്ര തിരിച്ചത്. മെഡിക്കല്‍ ചെക്കപ്പ് ഉള്‍പ്പെടെ പൂര്‍ത്തിയാക്കിയ ശേഷമാകും യാത്രക്കാരെ പുറത്തെത്തിക്കുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പെണ്ണുങ്ങള്‍ വീട്ടില്‍ അടങ്ങിയൊതുങ്ങി ഇരിക്കണം'; സ്ത്രീകളെ പൊതുരംഗത്തിറക്കിയാല്‍ വന്‍ നാശമെന്ന് കാന്തപുരം

മദ്യപാനത്തിനിടെ തര്‍ക്കം; പത്തനംതിട്ടയില്‍ യുവാവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി

'കളി മറന്ന്' കൊല്ലം സെയ്‌ലേഴ്‌സ്; ഏഴ് വിക്കറ്റ് വിജയവുമായി ട്രിവാൺഡ്രം റോയൽസ്

അമേരിക്കയിൽ മലയാളി യുവതികൾ കൊല്ലപ്പെട്ട നിലയിൽ; സുഹൃത്ത് പിടിയിൽ

'സിജെപി സ്ഥാപകർ വിശുദ്ധരൊന്നുമല്ല; അവർക്ക് രാഷ്ട്രീയ മോഹങ്ങളുണ്ട്' : സോനം വാങ്ചുക്